EPL 2022 European Football Foot Ball Top News

കായ് ഹവേര്‍ട്ട്സ് ഗോളില്‍ പാലസിനെ മറികടന്ന് ചെല്‍സി

January 15, 2023

കായ് ഹവേര്‍ട്ട്സ് ഗോളില്‍ പാലസിനെ മറികടന്ന് ചെല്‍സി

ക്രിസ്റ്റൽ പാലസിനെ 1-0 ന് തോൽപ്പിച്ച് ചെൽസി 2023 ലെ ആദ്യ വിജയം നേടി.തുടർച്ചയായ മൂന്ന് തോൽവികള്‍ നേടി സമ്മര്‍ദ കൊടുമുടിയില്‍ നില്‍ക്കുന്ന ചെല്‍സിക്ക് ഈ വിജയം നല്‍കുന്ന ആശ്വാസം ചെറുതല്ല.വിജയ ഗോള്‍ നേടിയത് ജര്‍മന്‍ യുവ താരമായ കായ് ഹാവേര്‍ട്ട്‌സ് ആണ്. വിജയം നേടി എങ്കിലും നിലവില്‍ പത്താം സ്ഥാനത് തുടരുക  തന്നെ ആണ് ചെല്‍സി നിലവില്‍.

Havertz hits target as Chelsea beat Palace to return to top four | Loop  Trinidad & Tobago

തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിച്ച ചെല്‍സി പാലസിന്‍റെ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.ആദ്യ ഇലവനില്‍ ഇറങ്ങിയ സിയെക്ക് തുടര്‍ച്ചയായി പാലസ് ഹാഫില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.64 ആം മിനുട്ടില്‍ മൊറോക്കന്‍ താരം നല്‍കിയ ക്രോസിന് തല വെച്ച് ഹവേര്‍ട്ട്സ് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.പത്തു മിനുട്ടിനിള്ളില്‍ ലീഡ് ഇരട്ടിപ്പിക്കാനുള്ള മറ്റൊരു അവസരം ലഭിച്ചു എങ്കിലും അത് ലക്ഷ്യത്തില്‍ എത്തിക്കാന്‍  ഹവേര്‍ട്ട്സിന് കഴിഞ്ഞില്ല.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നാല് തോല്‍വി ഏറ്റുവാങ്ങിയ പാലസ് നിലവില്‍ പോയിന്റ്‌ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.

 

 

 

 

Leave a comment