മൈഖൈലോ മുദ്രിക്കിന്റെ സൈനിംഗ് ചെൽസി സ്ഥിരീകരിച്ചു
ഷാക്തർ ഡൊണെറ്റ്സ്കിൽ നിന്ന് എട്ടര വർഷത്തെ കരാറിൽ മൈഖൈലോ മുദ്രിക്കിനെ ഒപ്പുവെച്ചതായി ചെൽസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ക്രിസ്റ്റൽ പാലസിനെതിരായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന തങ്ങളുടെ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ചെൽസി ഈ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്.ചെല്‍സിയുടെ ചരിത്രത്തില്‍ ഏറ്റവും ദൈർഘ്യമേറിയ കരാറില്‍ ഒപ്പിടുന്ന താരമായി മൈഖൈലോ മുദ്രിക്ക് മാറി.2031 സമ്മര്‍ വരെ താരം ചെല്‍സിയില്‍ തുടരും.താരത്തിന്റെ കൈമാറ്റത്തിനായി ചെല്‍സി 90 മില്യണ്‍ യൂറോ ചിലവാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി താരത്തിനെ സ്വന്തമാക്കുന്നതിന് വേണ്ടി ആഴ്സണല്‍ ശ്രമം നടത്തിയിരുന്നു എങ്കിലും ഷക്തറുമായി ഡീല്‍ ഉറപ്പിക്കാന്‍ പെട്ടെന്ന് തന്നെ ചെല്‍സിക്ക് കഴിഞ്ഞു.ഡേവിഡ് ദാട്രോ ഫോഫാന, ബെനോയിറ്റ് ബദിയാഷിൽ, ആൻഡ്രി സാന്റോസ്, ജോവോ ഫെലിക്സ് എന്നിവർക്ക് ശേഷം ചെൽസിയുടെ ഈ മാസത്തെ അഞ്ചാമത്തെ സൈനിംഗായി മാറിയ മുദ്രിക് ടര്‍ക്കിഷ് ലീഗില്‍ 18 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.അടുത്ത വാരാന്ത്യത്തിൽ ആൻഫീൽഡിൽ ലിവർപൂളിനെതിരായ മത്സരത്തില്‍ താരം ചെല്‍സിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് ലണ്ടന്‍ മാധ്യമങ്ങള്‍ പ്രവചിക്കുന്നത്.