European Football Foot Ball International Football Top News

പിച്ചിലേക്ക് തിരികെയെത്തുമെന്ന വെളിപ്പെടുത്തലുമായി അഗ്യൂറോ

January 10, 2023

പിച്ചിലേക്ക് തിരികെയെത്തുമെന്ന വെളിപ്പെടുത്തലുമായി അഗ്യൂറോ

മുൻ ബാഴ്‌സലോണ-സിറ്റി  താരം സെർജിയോ അഗ്യൂറോ വീണ്ടും  ഫുട്‌ബോള്‍ പിച്ചിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു.മാഞ്ചസ്റ്റർ സിറ്റിയില്‍ നിന്ന് ബാഴ്സയിലേക്ക് മാറിയ താരം നെഞ്ചിലെ അസ്വസ്ഥതയും ശ്വസന പ്രശ്‌നങ്ങളെയും തുടര്‍ന്ന് ഫുട്ബോളില്‍ നിന്ന് വിരമിച്ചിരുന്നു. ഇനിയുമേറെ ഫുട്ബോള്‍ കരിയര്‍ ബാക്കി ഉണ്ടായിരുന്നിട്ടും പെട്ടെന്ന് തന്നെ തന്‍റെ കരിയറിന് അന്ത്യം കുറിക്കാന്‍ അഗ്യൂറോ നിര്‍ബന്ധിതന്‍ ആയി.

ഇക്വഡോറിയൻ ടീമായ ബാഴ്‌സലോണ ഡി ഗ്വയാക്വിലിനായി അവരുടെ വാർഷിക നോച്ചെ അമറില്ല സൗഹൃദ മത്സരത്തിൽ താൻ കളിക്കുമെന്ന്  അര്‍ജന്‍റ്റയിന്‍ താരം വെളിപ്പെടുത്തിയിട്ടുണ്ട്. നോച്ചെ അമറില്ല എന്നത് വര്‍ഷാവര്‍ഷം വ്യത്യസ്ത ടീമുകൾ പങ്കെടുക്കുന്ന ഒരു സൗഹൃദ മത്സരമാണ്.തന്നെ  കാർഡിയോളജിസ്റ്  പരിശോധിച്ചു എന്നും പിച്ചില്‍ വീണ്ടും ആനന്ദം കണ്ടെത്താന്‍ താന്‍ തയ്യാറാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.1925-ൽ ബാഴ്‌സലോണ ആരാധകൻ ആയ  യൂട്ടിമിയോ പെരെസ് സ്ഥാപിച്ചത് ആണ്  ഇക്വഡോറിയൻ ടീമായ ബാഴ്‌സലോണ ഡി ഗ്വയാക്വില്‍.

Leave a comment