ഒന്നാം ഏകദിനം; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു.!
ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് അൽപസമയത്തിനകം ഗുവാഹത്തിയിൽ തുടക്കമാകുകയാണ്. ഇതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസിംഗ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷനക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടി20 പരമ്പരയിൽ നിന്നും വിശ്രമം നൽകിയ രോഹിത്, കോഹ്ലി, രാഹുൽ, ഷാമി, ശ്രേയസ് തുടങ്ങിയ താരങ്ങൾ ഏകദിന ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ആണ് ടീമിനെ നയിക്കുന്നത്. ടി20 ക്യാപ്റ്റൻ ആയിരുന്ന ഹർദിക് പാണ്ഡ്യയാണ് ടീമിൻ്റെ വൈസ്ക്യാപ്റ്റൻ.

India: Rohit Sharma(C), Shubman Gill, Virat Kohli, Shreyas Iyyer, KL Rahul(W), Hardik Pandya, Axar Patel, Mohammed Siraj, Mohammed Shami, Umran Malik, Yuzvendra Chahal.
ഇതാണ് ഈയൊരു മത്സരത്തിൽ ലങ്കയെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ഇലവൻ. എന്തായാലും വിജയത്തോടെ പരമ്പരക്ക് തുടക്കമിടാൻ ഇന്ത്യയ്ക്ക് കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.