European Football Foot Ball Top News

ഫെറാൻ ടോറസിന്റെ ബാനിനെതിരെ അപ്പീല്‍ നല്‍കാന്‍ ബാഴ്‌സലോണ

January 10, 2023

ഫെറാൻ ടോറസിന്റെ ബാനിനെതിരെ അപ്പീല്‍ നല്‍കാന്‍ ബാഴ്‌സലോണ

ഫെറാൻ ടോറസിനെതിരായ സസ്‌പെൻഷനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി  ബാഴ്‌സലോണ. ഈ വാരാന്ത്യത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ടോറസ് അത്ലറ്റിക്കോ താരമായ സാവിക്കുമായി കലഹിച്ചിരുന്നു.റഫറി ജോസ് ലൂയിസ് മുനുവേര മൊണ്ടേറോ, തർക്കത്തിൽ പങ്കെടുത്തതിന് സാവിക്കിനെയും ടോറസിനെയും റെഡ് കാര്‍ഡ്‌ നല്‍കി പുറത്താക്കി.

Me and the coach's daughter? No pressure, says Spain's Ferran Torres |  Sports News,The Indian Express

ലാ ലിഗ ഇരു താരങ്ങള്‍ക്കും നാല് മുതൽ 12 ലീഗ് ഗെയിമുകൾ വരെ സസ്പെൻഷൻ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.മാർക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ടോറസിന്റെ വിലക്ക് കുറയ്ക്കാനുള്ള ശ്രമത്തിൽ അധികാരികള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ബാഴ്‌സലോണ തീരുമാനിച്ചിരിക്കുന്നു.നിർബന്ധിത മൂന്ന് ഗെയിം സസ്പെൻഷന്‍ നല്‍കാന്‍ ആണ് ബാഴ്സലോണ ലാലിഗയോട് ആവശ്യപ്പെടാന്‍ പോകുന്നത് എന്നും മാര്‍ക്ക വെളിപ്പെടുത്തി. ജനുവരി 12 ന് റിയാദിൽ റിയൽ ബെറ്റിസിനെ നേരിടുമ്പോൾ ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പർകോപ്പ ടീമിൽ ടോറസ് കളിച്ചേക്കും.

Leave a comment