European Football Foot Ball Top News

പരിക്ക് മൂലം ഔറേലിയൻ ഷുമേനിക്കും  ഡേവിഡ് അലബക്കും  സ്പാനിഷ് സൂപ്പര്‍ കപ്പ്‌ നഷ്ട്ടമായെക്കും

January 10, 2023

പരിക്ക് മൂലം ഔറേലിയൻ ഷുമേനിക്കും  ഡേവിഡ് അലബക്കും  സ്പാനിഷ് സൂപ്പര്‍ കപ്പ്‌ നഷ്ട്ടമായെക്കും

ജനുവരി 11ന് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വലൻസിയയ്‌ക്കെതിരായ സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടം റയൽ മാഡ്രിഡ് ജോഡിയായ ഔറേലിയൻ ഷുമേനിക്കും  ഡേവിഡ് അലബക്കും  നഷ്ടമാകും.പരിക്ക് മൂലം ഇരു താരങ്ങളും മൂന്നാഴ്ച്ച പിച്ചില്‍ നിന്ന് വിട്ട് നില്‍ക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.സ്പാനിഷ് സൂപ്പര്‍ കപ്പിന് വേണ്ടിയുള്ള  മാഡ്രിഡ്‌ പ്രഖ്യാപിച്ച 23 അംഗ ടീമിൽ നിന്ന് ഇവരുടെ പേരുകൾ ഒഴിവാക്കിയിട്ടുണ്ട്.

The return of Dani Carvajal: How Real Madrid's defender bounced back in  2022 - Managing Madrid

റൈറ്റ് വിങ്ങ് ബാക്ക് ഡാനിയൽ കര്‍വഹാള്‍ പരിക്ക് കഴിഞ്ഞ് തിരിച്ചെത്തി എന്ന വാര്‍ത്ത     മാനേജർ കാർലോ ആൻസലോട്ടിക്ക്  ആശ്വാസം പകരുന്നു.കര്‍വഹാളിന്റെ തിരിച്ചു വരവ് മൂലം വിയാറയലിനെതിരെ റൈറ്റ് വിങ്ങ് ബാക്ക്  റോളില്‍ കളിച്ച മിലിട്ടാവോയേ സെന്റര്‍ ബാക്കായി കളിപ്പിക്കാന്‍ ആയിരിക്കും അന്‍സലോട്ടിയുടെ ഉദ്ദേശം.

Leave a comment