EPL 2022 European Football Foot Ball International Football Top News

ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

January 10, 2023

ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് 36-ാം വയസ്സിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.”ഞാൻ എന്റെ രാജ്യത്തിന്‌ വേണ്ടി  എല്ലാം നൽകി എന്ന തോന്നലോടെ  അന്താരാഷ്ട്ര കരിയർ നിർത്താൻ ഞാൻ തീരുമാനിച്ചു,” ടോട്ടൻഹാം ഹോട്സ്പർ ഗോൾകീപ്പർ ലോറിസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഫ്രഞ്ച് സ്പോർട്സ് ദിനപത്രമായ എല്‍ എക്കുപ്പേക്ക്   നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യൂറോ യോഗ്യതാ മത്സരങ്ങൾ ആരംഭിക്കാന്‍ വെറും രണ്ടു മാസം മാത്രം ഉള്ളപ്പോള്‍ തന്നെ താന്‍ ഈ തീരുമാനം എടുത്തത് ഫ്രാന്‍സ് ടീമിന് ഉപകരിക്കും എന്നും അദ്ദേഹം വെളിപ്പെടുത്തി.2008 നവംബറിൽ ഉറുഗ്വേയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ 21 വയസുകാരനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ലോറിസ്, ലോകകപ്പിൽ ഫ്രാൻസിന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായതിന് ശേഷം ആണ് വിടവാങ്ങുന്നത്.2018 ൽ റഷ്യന്‍ ലോകക്കപ്പ് നേടിയ ഫ്രാന്‍സ് ടീമിന്‍റെ ക്യാപ്റ്റന്‍ ആയിരുന്നു ലോരിസ്.

Leave a comment