European Football Foot Ball Top News

മാഞ്ചസ്റ്റർ യുണൈറ്റഡ് വൗട്ട് വെഘോസ്റ്റിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ തുടരുന്നു

January 9, 2023

മാഞ്ചസ്റ്റർ യുണൈറ്റഡ് വൗട്ട് വെഘോസ്റ്റിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ തുടരുന്നു

വൗട്ട് വെഗോർസ്റ്റിന്റെ സൈന്‍ നേടുന്നതിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലിയുമായി ചർച്ചകൾ തുടരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ ഓൾഡ് ട്രാഫോർഡ് വിടാൻ അനുവദിച്ചതു മുതൽ, യുണൈറ്റഡ് ഒരു പകരക്കാരനെ അന്വേഷിച്ചു വരുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോവോ ഫെലിക്‌സ് മുതൽ റൊണാൾഡോയുടെ വരവ് കാരണം അൽ-നാസർ വിട്ടയച്ച വിൻസെന്റ് അബൂബക്കർ വരെയുള്ള നിരവധി കളിക്കാർ റെഡ് ഡെവിൾസ് സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റില്‍ ഉണ്ട്.

Man United 'remain in talks to sign Wout Weghorst'

ബെസിക്‌റ്റാസിനു വേണ്ടി ലോണില്‍ കളിക്കുന്ന താരം  നെതർലാൻഡ്‌സിന് വേണ്ടിയും  മികച്ച പ്രകടനം ആണ് നടത്തിയത്.ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ അവസാന മിനുട്ടുകളില്‍ ഇരട്ട ഗോള്‍ നേടി വാര്‍ത്തകളില്‍ ഇടം നേടിയ താരത്തിനെ നിലനിര്‍ത്താനുള്ള ഓപ്ഷനും ബെസിക്‌റ്റാസിനുണ്ട്.

Leave a comment