എഫ് എ കപ്പ് മൂന്നാം റൗണ്ടില്‍ ലെസ്ട്ടറിന്റെ എതിരാളി ഗില്ലിംഗ്ഹാം
എഫ് എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ഇന്ന് ലീഗ് 2 ടീം ആയ ഗില്ലിംഗ്ഹാമിനെ അവരുടെ ഹോം സ്റ്റേഡിയമായ പ്രീസ്റ്റ്ഫീൽഡില് വെച്ച് ലെസ്റ്റർ സിറ്റി നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറു മണിക്ക് ആണ് മത്സരം.പ്രീമിയർ ലീഗിൽ ഫുൾഹാമിനോട് 1-0ന് തോറ്റതിന്റെ നിരാശയില്‍ ആണ് ലെസ്റ്റര്‍ മത്സരത്തിലേക്ക് പ്രവേശിക്കുന്നത്.അതേസമയം ആതിഥേയര്‍ ലീഗ് 2 മത്സരത്തില്‍ സ്റ്റീവനേജിനോട് 1-0ന് തോറ്റു.
കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളിലും തുടര്‍ച്ചയായ തോല്‍വികള്‍ നേരിട്ട ലെസ്റ്റര്‍ നിലവില്‍ പതിമൂന്നാം സ്ഥാനത്താണ്.ലീഗ് ആദ്യ ടോപ് ടെനില്‍ അവസാനിപ്പിക്കുക എന്നത് ആണ് ലെസ്റ്ററിന്റെ ഇനിയുള്ള ലക്ഷ്യം. താരതമ്യേനെ ദുര്‍ബലര്‍ ആയ ഗില്ലിംഗ്ഹാമിനെതിരെ ഇന്നൊരു വിജയം നേടി ടീമങ്കങ്ങളുടെ നഷ്ട്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക എന്നത് ആയിരിക്കും മാനേജര്‍ ബ്രെണ്ടന്‍ റോഡ്ജേര്സിന്റെ ലക്ഷ്യം. ചരിത്രപരമായും എപ്പോഴൊക്കെ ഇരുവരും കൊമ്പുകോര്ത്തിട്ടുണ്ടോ അപ്പോഴെല്ലാം വിജയം ലെസ്റ്റര്‍ സിറ്റിക്കൊപ്പം ആയിരുന്നു.