ഹൃദയവീക്കം ;ബയേൺ മ്യൂണിക്ക് ഡിഫൻഡർക്ക് ആഴ്ച്ചകള്‍ നീളുന്ന വിശ്രമം അനിവാര്യം
കോവിഡ് -19 ബാധിച്ചതിനെത്തുടർന്ന് കാലക്രമേണെ ഉണ്ടാകുന്ന ഹൃദയ കോശങ്ങളുടെ വീക്കം ബാധിച്ചതിനെ തുടര്‍ന്ന് ബയേൺ മ്യൂണിക്കിന്റെ മൊറോക്കൻ ഡിഫൻഡർ നൗസൈർ മസ്രോയി ഇനിയുള്ള കുറച്ച് സമയം ഫുട്ബോളില്‍ നിന്ന് വിട്ടുനില്‍ക്കും.
ഡിസംബറിൽ ഫ്രാൻസിനെതിരായ ലോകകപ്പ് സെമിഫൈനലിൽ തന്റെ രാജ്യത്തിനായി അവസാന മത്സരം കളിച്ച ഫുൾ ബാക്ക്, ഖത്തറിലെ ടൂർണമെന്റിനിടെ വൈറസ് ബാധിതനായിരുന്നു എന്നാണ് മ്യൂണിക്ക് വെളിപ്പെടുത്തിയത്.കൊവിഡ് കാരണം താരം പോർച്ചുഗലിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.ഇപ്പോള്‍ നടത്തിയ പരിശോധനകള്‍ മൂലം തെളിഞ്ഞിരിക്കുന്നത് താരത്തിന് ഹൃദയത്തിന് ചുറ്റുമുള്ള ടിഷ്യു വളരുന്നു എന്നതാണ്.ജർമ്മൻ പത്രമായ ബിൽഡ് പറയുന്നതനുസരിച്ച്, മസ്രോയിക്ക് ആറ് മുതൽ എട്ട് ആഴ്ച വരെ വിശ്രമം നിര്‍ബന്ധം ആണ് എന്നാണ്.