തോൽവിയിലും ചെൽസി താരങ്ങളുടെ സ്പിരിറ്റിനെ പുകഴ്ത്തി ഗ്രഹാം പോട്ടർ
വ്യാഴാഴ്ച രാത്രി മാഞ്ചസ്റ്റർ സിറ്റിയോട് 1-0 ന് തോറ്റെങ്കിലും തന്റെ താരങ്ങളെ കുറ്റം പറയാന്‍ ആകില്ല എന്നും അവര്‍ പിച്ചില്‍ ജീവന് മരണ പോരാട്ടം ആണ് കാഴ്ചവെച്ചത് എന്നും ചെല്‍സി മാനേജര്‍ പോട്ടര്‍ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ ദുര്‍ബല അവസ്ഥയില്‍ ഉള്ള ചെല്‍സി സിറ്റിക്കെതിരെ ഒരു ഭീമന് സ്കോറിന് കീഴടങ്ങും എന്നായിരുന്നു പലരുടെയും പ്രവചനം.
എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് ചെല്‍സി ആദ്യ പകുതിയില്‍ മികച്ച പ്രകടനം ആണ് നടത്തിയത്.തോറ്റെങ്കിലും കരുത്തര്‍ ആയ സിറ്റിക്കെതിരെ ഒരു ഗോളിന് മാത്രമാണ് തോല്‍വി നേരിട്ടത് എന്നും അവരെ പിച്ചില്‍ വെള്ളം കുടിപ്പിക്കാന്‍ ആയി എന്നതും ചെല്‍സിക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്.”റഹീമിനെയും ക്രിസ്റ്റ്യനെയും വളരെ നേരത്തെ തന്നെ ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടു.താരങ്ങള്‍ എല്ലാവരും പെട്ടെന്ന് തന്നെ സാഹചര്യവുമായി ഇഴുകി ചേര്‍ന്നു.തോല്‍വികള്‍ സ്ഥിരമായി ഉണ്ടാകുന്നുണ്ട് എന്നാല്‍ ഞങ്ങളുടെ നിലവിലെ സാഹചര്യം കൂടി ഒന്ന് കണകില്‍ എടുക്കണം.”ഗെയിമിന് ശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കവെ പോട്ടർ പറഞ്ഞു.