European Football Foot Ball International Football Top News

വിവാദ റഫറി മാറ്റു ലഹോസ് സീസണിന്റെ അവസാനത്തോടെ വിരമിക്കാന്‍ ഒരുങ്ങുന്നു

January 6, 2023

വിവാദ റഫറി മാറ്റു ലഹോസ് സീസണിന്റെ അവസാനത്തോടെ വിരമിക്കാന്‍ ഒരുങ്ങുന്നു

വിവാദ റഫറി മാറ്റു ലഹോസ് സീസൺ അവസാനത്തോടെ തന്‍റെ റഫറിയിങ്ങ് കരിയറില്‍ നിന്ന് പിന്‍വാങ്ങും എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.താൻ നിയന്ത്രിക്കുന്ന   മത്സരങ്ങളിലെ കളിക്കാർക്കെല്ലാം അനാവശ്യമായി കാര്‍ഡ് നല്‍കുന്ന ശീലം ഉള്ള റഫറിയായാണ് ലഹോസ് അറിയപ്പെടുന്നത്.അരാജകത്വത്തിൽ അവസാനിച്ച അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അദ്ദേഹത്തിന്റെ പിടിപ്പു കേടിനെ മെസ്സിയും അര്‍ജന്‍റ്റയിന്‍ താരങ്ങളും വിമര്‍ശിച്ചിരുന്നു.

Barcelona vs Espanyol: LaLiga Santander

വാരാന്ത്യത്തിൽ കറ്റാലൻ ഡെർബിയുടെ ചുമതല ഏറ്റെടുത്ത ലാഹോസ് 14 ബുക്കിംഗുകളും രണ്ട്  ചുവപ്പ് കാർഡുകളും നൽകിയിരുന്നു.ഇത് കൂടാതെ കോപ്പ ഡെൽ റിയ മത്സരത്തില്‍  സെവിയയുടെ ബോസ് ജോർജ്ജ് സാമ്പവോളിയെ അദ്ദേഹം മത്സരം തുടങ്ങി പതിനഞ്ചു മിനുട്ടിനുള്ളില്‍ തന്നെ  പുറത്താക്കിയിരുന്നു.ഇതെലാം സമൂഹ മാധ്യമങ്ങളിലും മറ്റും റഫറിയുടെ പ്രൊഫഷണലിസത്തെ തന്നെ ചോദ്യം ചെയ്യാന്‍ ഇടയായി.

 

Leave a comment