യുവന്റസ് ഫോർവേഡിന്റെ ഒപ്പിനായി മുന്‍നിര ക്ലബുകളുടെ നീണ്ടനിര
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് ഫോർവേഡ് ദുസാൻ വ്ലഹോവിച്ചിന്റെ ഒപ്പിനായി യൂറോപ്പിയന്‍ മുന്‍നിര ക്ലബുകളുടെ ഏറ്റുമുട്ടല്‍.ഫിയോറന്റീനയിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ താരവുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആഴ്സണല്‍ ഏറെ ആഗ്രഹിച്ചിരുന്നു എങ്കിലും 2022 ജനുവരിയിൽ താരത്തിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ വിജയിച്ചത് യുവന്റസ് ആയിരുന്നു.

ഓൾഡ് ലേഡിക്ക് വേണ്ടി 36 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും നാല് അസിസ്റ്റുകളും വ്ലാഹോവിച്ച് നേടിയിട്ടുണ്ട്.സെർബിയ ഇന്റർനാഷണലിന്റെ യുവേയുമായുള്ള കരാര്‍ 2026 വരെ നീളുന്നു.ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023 ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പല താരങ്ങളെയും വില്ക്കാന് ഒരുങ്ങുകയാണ്.കൊറിയർ ഡെല്ലോ സ്പോർട് പറയുന്നതനുസരിച്ച് വ്ലഹോവിച്ചിന്റെ ഏജന്റ് ഡാർക്കോ റിസ്റ്റിക് എങ്ങനെയും ഈ സീസണിന് ശേഷം താരത്തിനെ യുവന്റ്റസില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചേക്കും.പ്രീമിയർ ലീഗ് ക്ലബുകള്‍ ആയ ആഴ്സണല്‍,ചെല്‍സി എന്നിവര്‍ താരത്തിനെ സൂക്ഷമമായി നിരീക്ഷിച്ചു വരുന്നുണ്ട്.ഇത് കൂടാതെ പിഎസ്ജി,മ്യൂണിക്ക്,യുണൈറ്റഡ് എന്നിവരും താരത്തിനെ റിക്ര്യൂട്ട് ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട്.മുട്ടിന് പരിക്കേറ്റ ഗബ്രിയേല്‍ ജീസനിന് പകരമായി ഒരു സ്ട്രൈക്കറേ സൈന്‍ ചെയ്യാനുള്ള സമ്മര്‍ദം ആഴ്സണല്‍ ബോര്‍ഡിന് ആര്റെറ്റയില് നിന്ന് ലഭിക്കുന്നുണ്ട്.