EPL 2022 European Football Foot Ball Top News

ചെല്‍സിയെ സമനിലയില്‍ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്

January 2, 2023

ചെല്‍സിയെ സമനിലയില്‍ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്

നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 1-1 സമനിലയിൽ പിരിഞ്ഞതിനാൽ പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടാനുള്ള ചെല്‍സിയുടെ ലക്ഷ്യങ്ങള്‍ക്ക് വന്‍ തിരിച്ചടി.ഫോറസ്റ്റ് സിറ്റി ഗ്രൗണ്ടിൽ 16-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗ് ചെൽസിയെ മുന്നിലെത്തിച്ചു എങ്കിലും 63-ാം മിനിറ്റിൽ സെർജ് ഓറിയർ ഒരു മികച്ച ഫിനിഷിലൂടെ ഫോറസ്റ്റിനെ സമനിലയിലേക്ക് നയിച്ചു.

Nottingham Forest vs Chelsea result: Weaknesses exposed to pile pressure on  Graham Potter

മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഒരു ഹെഡറിലൂടെ ഗോള്‍ നേടി ചെല്‍സിക്ക് വിജയം ഉറപ്പിക്കാനുള്ള അവസരം പിയറി-എമെറിക്ക് ഔബമേയാങ്ങിന് ലഭിച്ചിരുന്നു എങ്കിലും താരത്തിന് അത് ശരിയായ രീതിയില്‍  വിനിയോഗിക്കാന്‍ ആയില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏഴ് പോയിന്റ് പിന്നിലായി എട്ടാം സ്ഥാനത്താണ് ചെല്‍സി നിലവില്‍.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ ലണ്ടന്‍ ബ്ലൂസ്  അതി സമ്മര്‍ദ ഘട്ടത്തില്‍ ആണ് നിലവില്‍.ടുഷലിന് ശേഷം  പോട്ടറിനെ കൊണ്ടു വന്ന ചെല്‍സിയുടെ പുതിയ മാനെജ്മെന്റ് തീരുമാനം വളരെ തെറ്റായി പോയി എന്ന അഭിപ്രായത്തില്‍ ആണ് ചെല്‍സി ആരാധകര്‍.

Leave a comment