EPL 2022 European Football Foot Ball Top News

ടോട്ടന്‍ഹാമിന് ബാഡ് ന്യൂയര്‍ !!!!

January 2, 2023

ടോട്ടന്‍ഹാമിന് ബാഡ് ന്യൂയര്‍ !!!!

ഹോം ഗ്രൗണ്ടിൽ ആസ്റ്റൺ വില്ലയോട് 2-0 നു  തോൽവിയോടെ 2023 ആരംഭിച്ച ടോട്ടൻഹാം ഹോട്‌സ്‌പര്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ നാലില്‍ നിന്നും അഞ്ചാം സ്ഥാനത്തേക്ക് വഴുതി വീണിരിക്കുന്നു.ടോട്ടന്‍ഹാമിനെ കടത്തി വെട്ടി യുണൈറ്റഡ് ലീഗില്‍ നാലാം സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുകയാണ്.50-ാം മിനിറ്റിൽ ഹ്യൂഗോ ലോറിസിന്റെ പിഴവ് മൂലം ലഭിച്ച അവസരത്തില്‍ മിലിയാനോ ബ്യൂണ്ടിയ ഗോള്‍ നേടിയതോടെ ടോട്ടന്‍ഹാം സമ്മര്‍ദത്തില്‍ ആയി.

Spurs vs Aston Villa Highlights: Douglas Luiz shines, Aston Villa claim 2-0  win over Tottenham Hotspur to secure second away win of season - Check  Highlights

73-ാം മിനിറ്റിൽ രണ്ടാം ഗോള്‍ നേടി ഡഗ്ലസ് ലൂയിസ് ഉനായ് എമെറിയുടെ ടീമിന് വിജയം ഉറപ്പാക്കി കൊടുത്തു.ലോകകപ്പ് ജേതാവ് എമിലിയാനോ മാർട്ടിനെസ് തിരിച്ചെത്തിയിട്ടും ടീമിൽ തന്റെ സ്ഥാനം നിലനിർത്തിയ വില്ല കീപ്പർ റോബിൻ ഓൾസനെ എമെറി ഏറെ  പ്രശംസിച്ചു.കഴിഞ്ഞ മൂന്നു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ നിന്ന് ഒരു ജയം മാത്രം നേടാന്‍ കഴിഞ്ഞ കോണ്ടെക്ക് മേല്‍ നല്ല രീതിയിയില്‍ സമ്മര്‍ദം നിലവില്‍ ഉണ്ട്.പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂള്‍,ചെല്‍സി,യുണൈറ്റഡ്,ടോട്ടന്‍ഹാം എന്നിവരെല്ലാം ടോപ്‌ ഫോര്‍ സ്ഥാനത്തിനു വേണ്ടി മത്സരിക്കാന്‍ ഇരിക്കെ പ്രീമിയര്‍ ലീഗില്‍ അടുത്തൊന്നും ഇല്ലാതിരുന്ന   പോരാട്ടം ഈ സീസണില്‍  കാണാന്‍ ആകുമെന്ന കാര്യം ഉറപ്പാണ്.

 

 

Leave a comment