European Football Foot Ball Top News

റയലിനെ കടത്തിവെട്ടാനുള്ള ലക്ഷ്യത്തില്‍ ബാഴ്സലോണ ഇന്ന് നേരിടാന്‍ പോകുന്നത് എസ്പ്യാനോളിനെ

December 31, 2022

റയലിനെ കടത്തിവെട്ടാനുള്ള ലക്ഷ്യത്തില്‍ ബാഴ്സലോണ ഇന്ന് നേരിടാന്‍ പോകുന്നത് എസ്പ്യാനോളിനെ

ശനിയാഴ്ച ഉച്ചതിരിഞ്ഞ് ബാഴ്‌സലോണ ഡെർബിക്കായി ക്യാമ്പ് നൗവിലേക്ക് എസ്പാൻയോളിനെ സ്വാഗതം ചെയ്യുമ്പോൾ സ്‌പെയിനിലെ ടോപ്പ് ഫ്‌ലൈറ്റിൽ തുടർച്ചയായി ആറ് വിജയങ്ങൾ നേടുക എന്നതാണ്  ബാഴ്സയുടെ ലക്ഷ്യം.സാവിയുടെ ടീം നിലവിൽ ലാ ലിഗ ടേബിളിൽ രണ്ടാമതാണ്‌.ഇന്നലത്തെ മത്സരത്തില്‍ റയല്‍ വലഡോളിഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ ജയം നേടിയ മാഡ്രിഡ്‌ ഒരു പോയിന്റിന് ബാഴ്സക്ക് മുകളില്‍ ആണ്.

 

തരംതാഴ്ത്തൽ മേഖലയ്ക്ക് ഒരു പോയിന്റ് മാത്രം മുകളിൽ ഉള്ള എസ്പാൻയോൾ 16-ാം സ്ഥാനത്താണ്.ഈ അടുത്ത കാലത്തെല്ലാം എപ്പോഴൊക്കെ  ബാഴ്സയും ചിരവരികള്‍ ആയ എസ്പ്യനോളും നേരിട്ടിട്ടുണ്ടോ അപ്പോള്‍ എല്ലാം കളി കാര്യമായി മാറിയിട്ട് ഉണ്ട്.പിക്വെ,മെസ്സി എന്നീ താരങ്ങളെ  എസ്പ്യനോള്‍   വരവേല്‍ക്കുന്നത് തന്നെ കൂവിയിട്ടാണ്.ഫോം അല്പം  കുറഞ്ഞു എങ്കിലും ബാഴ്സയെ വെള്ളം കുടിപ്പിക്കാനുള്ള തീപൊരി ഇപ്പോഴും എസ്പ്യാനോള്‍ കാമ്പിനുണ്ട്.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര മണിക്ക് കാമ്പ് ന്യൂയില്‍ വെച്ചാണ് കിക്ക് ഓഫ്.

Leave a comment