EPL 2022 European Football Foot Ball Top News

റിലഗേഷന്‍ ഭീതിയില്‍ എവര്‍ട്ടന്‍ ; ആഴ്സണലിനെ കടത്തി വെട്ടുന്നതിന് തക്കം പാര്‍ത്ത് സിറ്റി

December 31, 2022

റിലഗേഷന്‍ ഭീതിയില്‍ എവര്‍ട്ടന്‍ ; ആഴ്സണലിനെ കടത്തി വെട്ടുന്നതിന് തക്കം പാര്‍ത്ത് സിറ്റി

ഒന്നാം സ്ഥാനത് ഉള്ള ആഴ്സണലിന്  അഞ്ചു പോയിന്‍റ് പിന്നില്‍ ഉള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടര മണിക്ക് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് എവർട്ടനെ  സ്വാഗതം ചെയ്യുന്നു. റിലഗേഷന്‍ ഭീതി പിടിച്ചുലക്കുന്ന എവര്‍ട്ടന്‍ നിലവില്‍ പതിനാറാം സ്ഥാനത് ആണ്. ചെല്‍സിയില്‍ നിന്ന് ഫയര്‍ ചെയ്യപ്പെട്ട ഫ്രാങ്ക് ലാംപാർഡിന്റെ നിലവിലെ എവര്‍ട്ടനിലെ  ജോലിയും ഇപ്പോള്‍ സുരക്ഷിതമല്ല.

എത്രയും പെട്ടെന്ന് ഫ്രാങ്ക് ലംപാര്‍ഡില്‍ നിന്നൊരു മാജിക്ക് എവര്‍ട്ടന്‍ മാനെജ്മെന്റ് പ്രതീക്ഷിക്കുന്നു.ലീഗ് നിലനിര്‍ത്തുക എന്ന ലക്‌ഷ്യത്തോടെ സീസണ്‍ ആരംഭിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് വലിയ വെല്ലുവിളികള്‍ ആണ് ആഴ്സണല്‍ ഉയര്‍ത്തുന്നത്.അഞ്ച് പോയിന്റിന് പുറകില്‍ ഉള്ള സിറ്റിക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ തോല്‍വിയോ സമനിലയോ സംഭവിച്ചാല്‍ തന്നെ ഒന്നാം സ്ഥാനത്തേക്ക് എത്തുക എന്നത് അസാധ്യം ആയിരിക്കും.അതിനാല്‍ തന്‍റെ ആയുധ പുരയിലെ എല്ലാ മൂര്‍ച്ച കൂടിയ താരങ്ങളെയും പെപ്പ് ഇനിയുള്ള മത്സരങ്ങള്‍ക്ക് നിയോഗിക്കും എന്നത് തീര്‍ച്ചയാണ്.മികച്ച ഫോമില്‍ ഉള്ള എര്‍ലിംഗ് ഹാലണ്ടിനൊപ്പം ലോകക്കപ്പ് നേടാന്‍ അര്‍ജന്‍റ്റീനയേ സഹായിച്ച ജൂലിയന്‍ അല്‍വാറസ് കൂടി ചേരുന്നതോടെ പെപ്പിന്റെ ഫോര്‍വേഡ് ലൈന്‍ സുശക്തം  ആയേക്കും.

Leave a comment