European Football Foot Ball Top News

ബെന്‍സെമയുടെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡ്‌ !!!!

December 31, 2022

ബെന്‍സെമയുടെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡ്‌ !!!!

നീണ്ട ഇടവേളക്ക് ശേഷം ലാലിഗ കാമ്പെയിന്‍ പുനരാരംഭിച്ച റയല്‍ മാഡ്രിഡ്‌ എതിരില്ലാത്ത രണ്ടു ഗോളിന് റയൽ വല്ലാഡോളിഡിനെ പരാജയപ്പെടുത്തി.വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനും റയല്‍ മാഡ്രിഡിന് കഴിഞ്ഞു.പരിക്ക് മൂലം ലോകക്കപ്പില്‍ നിന്ന് വിട്ടു നിന്ന ബാലൺ ഡി ഓർ ജേതാവ് ബെൻസെമയാണ് റയലിന് വേണ്ടി ഇരട്ട ഗോള്‍ നേടിയത്.

 

 

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വല്ലാഡോലിഡ് ജോർഡി മാസിപ്പിന്റെയും റയൽ തിബോ കോർട്ടോയിസിന്റെയും ഫോം ഇരു കൂട്ടരെയും ഗോള്‍ നേടുന്നതിന് അനുവദിച്ചില്ല.83-ാം മിനിറ്റിൽ ജാവി സാഞ്ചസിന്റെ ഹാൻഡ് ബോളിന് റയലിന് പെനാൽറ്റി ലഭിച്ചു.റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം പുറത്തെടുത്ത ലിയോണിനെ റെഡ് കാര്‍ഡ്‌ നല്‍കി റഫറി പുറത്താക്കി.89 ആം മിനുട്ടില്‍  പകരക്കാരനായ എഡ്വേർഡോ കാമവിംഗ നല്‍കിയ അവസരം ഗോളാക്കി മാറ്റി ബെന്‍സെമ രണ്ടാം തവണയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.വിജയത്തോടെ ലീഗ് പട്ടികയില്‍ നിലവില്‍ റയല്‍ മാഡ്രിഡ്‌ ചിരവൈരികള്‍ ആയ ബാഴ്സലോണക്കെതിരെ ഒരു പോയിന്റ്‌ ലീഡ് നിലനിര്‍ത്തുന്നു.വ്യാഴാഴ്ച 82-ാം വയസ്സിൽ അന്തരിച്ച ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് കിക്ക്-ഓഫിന് മുമ്പ് ഒരു മിനിറ്റ് നിശബ്ദ പ്രാര്‍ത്ഥന നടത്തിയതിന് ശേഷം ആണ് കളി ആരംഭിച്ചത്.

Leave a comment