ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ റസൽ ഡൊമിംഗോ ബംഗ്ലാദേശ് പരിശീലക സ്ഥാനം ഒഴിഞ്ഞു
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് രണ്ട് ദിവസത്തിന് ശേഷം റസൽ ഡൊമിംഗോ ബംഗ്ലാദേശ് ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് രാജിവച്ചു. 2019 സെപ്റ്റംബറിൽ സ്റ്റീവ് റോഡ്സിനു ശേഷം ഡൊമിംഗോ മുഖ്യ പരിശീലകനായി ചുമതലയേറ്റു.2023 ലോകകപ്പ് വരെ തുടരാന്‍ ആയിരുന്നു കരാര്‍.ഡൊമിംഗോ ഇന്നലെ തന്റെ രാജിക്കത്ത് നല്കി എന്നും തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ ജലാൽ യൂനസ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചു.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ 188 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ഞായറാഴ്ച മിർപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ മൂന്ന് വിക്കറ്റിന് വീണ്ടും പരാജയപ്പെട്ടു.അതിനു ശേഷം നിലവില്‍ ടീമിൽ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള ഒരു പരിശീലകനെ വേണം എന്ന നിലപ്പാടില്‍ ആണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.