European Football Foot Ball Top News

ബാഴ്‌സലോണയും എസ്പാൻയോളും തമ്മിലുള്ള മത്സരത്തില്‍ റഫറിയായി ലാലിഗ നിയമിച്ചിരിക്കുന്നത് ലോകക്കപ്പിലെ വിവാദ നായകന്‍ മത്തേയു ലഹോസ്

December 28, 2022

ബാഴ്‌സലോണയും എസ്പാൻയോളും തമ്മിലുള്ള മത്സരത്തില്‍ റഫറിയായി ലാലിഗ നിയമിച്ചിരിക്കുന്നത് ലോകക്കപ്പിലെ വിവാദ നായകന്‍ മത്തേയു ലഹോസ്

ലോകക്കപ്പിന് ശേഷം  ലാലിഗ കാമ്പെയിന്‍ പുനരാരമാഭിക്കാന്‍ ഒരുങ്ങുന്ന ബാഴ്സലോണക്ക്  ലഭിച്ചിരിക്കുന്നത് കയ്പേറിയ വാര്‍ത്തയാണ്.അടുത്ത ലാലിഗ മത്സരത്തില്‍ എസ്പാൻയോളിനെതിരേയാണ് ബാഴ്സലോണ കളിക്കാന്‍ പോകുന്നത്.എസ്പ്യനോളിനെതിരായ മത്സരത്തില്‍ മാച്ച് ഒഫീഷ്യല്‍ ആയി വരാന്‍ പോകുന്നത് ലോകക്കപ്പിലെ  വിവാദ റഫറി മത്തേയു ലഹോസ് ആണ്.

The home-made "arbitration" of Mateu outraged to the Barça

അര്‍ജന്‍റ്റീന – നെതര്‍ലാണ്ട്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വളരെ മോശമായ പ്രകടനം ആണ് അദ്ദേഹം കാഴ്ച്ചവെച്ചത്.അര്‍ജന്‍റ്റീന  പെനാൽറ്റിയിൽ ജയം നേടിയ  മത്സരത്തില്‍ ആകെ 18 മഞ്ഞക്കാർഡുകൾ ആണ് അദ്ദേഹം നല്‍കിയത്.മത്സരം പലപ്പോഴും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.മത്സരശേഷം റഫറിക്കെതിരെ മെസ്സി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.ഇതിനു മുന്‍പേയുള്ള പല മത്സരങ്ങളിലും  ബാഴ്സലോണക്കെതിരെ വിവാദപരമായ തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിട്ടുണ്ട്.ബാഴ്സയിലെ പല മുന്‍ കളിക്കാരുമായും അദ്ദേഹം പരസ്യമായി ഉടക്കിയിട്ടുണ്ട്.പിക്വെ,മെസ്സി, സുവാരസ് എന്നിവരുമായും ലഹോസ് പിച്ചില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

Leave a comment