ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ റയലിലേക്ക് തിരിച്ചെത്തി
ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ തന്റെ പിതാവിന്റെ പാത പിന്തുടര്ന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിലേക്ക് തിരിച്ചു വന്നു എന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോസ് ബ്ലാങ്കോസ് അക്കാദമിക്ക് വേണ്ടിയുള്ള തന്റെ ആദ്യ സ്പെലില്‍ റൊണാൾഡോ ജൂനിയർ 20 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടിയിരുന്നു.

റൊണാൾഡോ ഒരു വർഷം മുമ്പ് യുവന്റസിൽ നിന്ന് യുണൈറ്റഡിലേക്ക് ചേക്കേറിയപ്പോള്‍ ജൂണിയറും തന്റെ പിതാവിനൊപ്പം ഓൾഡ് ട്രാഫോഡിലേക്ക് പോയി.തന്റെ പിതാവിന്റെ പ്രസിദ്ധമായ കാൽപ്പാടുകൾ പിന്തുടരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെങ്കിലും ഫുട്ബോള്‍ ലോകത്ത് റൊണാള്‍ഡോയുടെ മകനെ കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് എല്ലാവര്ക്കും പറയാന്‍ ഉള്ളത്.തന്റെ പിതാവിന്റെ പ്രശസ്തമായ ‘സിയു’ ആഘോഷം പലപ്പോഴും പിച്ചില്‍ നടത്തിയ ജൂണിയറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു.