EPL 2022 European Football Top News

വെംഗറുടെ പ്രതിമ നിര്‍മിക്കാന്‍ പദ്ധതിയിട്ട് ആഴ്സണല്‍

December 28, 2022

വെംഗറുടെ പ്രതിമ നിര്‍മിക്കാന്‍ പദ്ധതിയിട്ട് ആഴ്സണല്‍

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ അവരുടെ ഇതിഹാസ മുൻ മാനേജർ ആഴ്സൻ വെംഗറിന് ഒരു പ്രതിമ നിർമ്മിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് ദി ടെലിഗ്രാഫ്.ബോക്‌സിംഗ് ഡേ മത്സരത്തിനിടെ വെംഗര്‍ ആഴ്സണലിന്റെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ വന്നിരുന്നു.അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആരാധകരെ ഏറെ ആവേശത്തില്‍ ആഴ്ത്തിയിരുന്നു.

Arsenal set to build Arsene Wenger statue outside Emirates Stadium |  Football | Metro News

വെംഗറുടെ പ്രതിമ എമിറേറ്റ്‌സ് സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് പുറത്ത് സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ ആരാധകർക്കും കാണാന്‍ പാകത്തില്‍ ആയിരിക്കും പ്രതിമ നിര്‍മിക്കാന്‍ പോകുന്നത്.അദ്ദേഹത്തിന്‍റെ  നിരവധി നേട്ടങ്ങൾക്കും ക്ലബിന് നൽകിയ സംഭാവനകൾക്കും  ബഹുമാനാര്‍ത്ഥം  ആയാണ് പ്രതിമ നിര്‍മിക്കാന്‍ ആഴ്സണല്‍ ബോര്‍ഡ് കരുതുന്നത്.2023ൽ തന്നെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ്  തീരുമാനം.ആഴ്‌സണലിന്റെ മാനേജര്‍ ആയി 22 വർഷം ചെലവഴിച്ച ആഴ്‌സൻ വെംഗർ ടീമിനെ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും   ഏഴ് എഫ്എ കപ്പുകളും നേടി കൊടുത്തിട്ടുണ്ട്.

Leave a comment