ശ്രീലങ്കയ്ക്കെതിരായ ടി20യിൽ ഇന്ത്യയെ ഹാർദിക് പാണ്ഡ്യ നയിക്കും
ജനുവരി 3 ന് മുംബൈയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുമെന്ന് ചൊവ്വാഴ്ച രാത്രി വൈകി ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവർ ടി20 ടീമിന്റെ ഭാഗമല്ല.

ജനുവരി 10ന് ആരംഭിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ടീം ഇന്ത്യയെ നയിക്കാൻ രോഹിത് തിരിച്ചെത്തും.തള്ളവിരലിനേറ്റ പരുക്കിൽ നിന്ന് രോഹിത് സുഖം പ്രാപിച്ച് വരുകയാണ്. സൂര്യകുമാർ യാദവ് ആയിരിക്കും ടി20 ഐ പരമ്പരയിൽ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റൻ.ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സമീപകാല ടെസ്റ്റ് പരമ്പര വിജയത്തിന്റെ ഭാഗമായിരുന്ന ഋഷഭ് പന്തിനെ രണ്ടു ടൂര്‍ണമെന്റ് ടീമില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷനെ ഏകദിന, ടി20 ടീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജു സാംസണും ടി20 ടീമിന്റെ ഭാഗമാണ്.ടി20 ടീമിൽ ഇടം നേടാതെ പോയ കെഎല്‍ രാഹുലിനെയും ഏകദിന സ്ക്വാഡിലെ വിക്കറ്റ് കീപ്പര്‍ താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.