EPL 2022 European Football Foot Ball Top News

മൂന്നു തുടര്‍തോല്‍വികള്‍ക്ക് ശേഷം ആശ്വാസ ജയം നേടി ചെല്‍സി

December 28, 2022

മൂന്നു തുടര്‍തോല്‍വികള്‍ക്ക് ശേഷം ആശ്വാസ ജയം നേടി ചെല്‍സി

ചൊവ്വാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബോൺമൗത്തിനെ 2-0ന് തോൽപ്പിച്ച് ചെൽസി പ്രീമിയർ ലീഗിലെക്കുള്ള  തിരിച്ചുവരവ് ഗംഭീരമാക്കി.ഒക്‌ടോബർ 8-ന് ശേഷം ഹോം ഗ്രൗണ്ടിൽ വിജയം നേടാന്‍ ആകാതെ പോയ ചെല്‍സി ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളും സ്കോര്‍ ചെയ്തു.കൈ ഹാവേർട്‌സ്, മേസൺ മൗണ്ട് എന്നിവര്‍ ആണ് ചെല്‍സിക്ക് വേണ്ടി ഗോളുകള്‍  നേടിയത്.

Reece James injury sours Chelsea's comfortable win over Bournemouth

 

തുടക്കം മുതലേ അക്രമിച്ച് കളിച്ച ചെല്‍സി ബോണ്‍മൌത്തിനെതിരെ എല്ലാ മേഘലയിലും ആധിപത്യം പുലര്‍ത്തിയാണ് വിജയം നേടിയത്.ഒരു ഗോളിന് ശേഷം മത്സരത്തില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ ബോണ്‍മൌത്ത് ശ്രമിച്ചു എങ്കിലും എട്ടു മിനുട്ടിന് ശേഷം മേസന്‍ മൌണ്ടിന്‍റെ ഗോളും കൂടി പിറന്നതോടെ ഒരു തിരിച്ചുവരവിനുള്ള സാധ്യത ബോണ്‍മൌത്തിനു ബാലികേറാമലയായി.കഴിഞ്ഞ കുറച്ചു കാലങ്ങളായി വളരെ മോശം ഫോമില്‍ കളിച്ച മൌണ്ട്   ഇന്നലത്തെ മത്സരത്തില്‍ മികച്ച ഫോമില്‍ ആണ് പന്ത് തട്ടിയത്.വിജയത്തോടെ മൂന്നു പോയിന്റ്‌ നേടിയ ചെല്‍സി പ്രീമിയര്‍ പോയിന്റ്‌ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ബോണ്‍മൌത്ത് പതിനാലാം സ്ഥാനത്താണ്.

Leave a comment