കോഡി ഗാക്പോക്ക് വേണ്ടി പിഎസ്വി ഐൻഹോവനുമായി ലിവര്‍പൂള്‍ കരാറില്‍ എത്തിയിരിക്കുന്നു
പിഎസ്വിയിൽ നിന്ന് 35 മില്യണിനും 45 മില്യണിനും ഇടയിലുള്ള തുകയ്ക്ക് കോഡി ഗാക്പോയേ ഒപ്പിടാൻ ലിവർപൂൾ കരാറിലെത്തിയതായി ഡച്ച് ക്ലബ് അറിയിച്ചു.തിങ്കളാഴ്ച പിഎസ്വി ഇറക്കിയ പ്രസ്ഥാവനയില്‍ ആണ് ലിവര്‍പൂളുമായി എത്തിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.ലിവർപൂളിന്റെ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ഗാക്പോയേ സൈന്‍ ചെയ്യാന്‍ താല്പര്യം ഉണ്ടായിരുന്നു.

അദ്ദേഹത്തിന് പകരം അവർ അയാക്സിൽ നിന്ന് ആന്റണിയെ അവര്‍ സൈൻ ചെയ്യുകയായിരുന്നു.വരാനിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അവർ നെതർലാൻഡ്സ് ഇന്റർനാഷണലിനു വേണ്ടി ഒരു നീക്കം കൂടി നടത്തും എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. യുണൈറ്റഡ് ഒഴികെ സതാംട്ടന്,ലീഡ്സ് എന്നിവരും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെട്ടിരുന്നു.ലോകക്കപ്പ് ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ ഗാക്പോയുടെ മൂല്യം കുതന്നെ ആണ് ഉയര്‍ന്നത്.