Cricket IPL Top News

ഐ.പി.എൽ 2023; ഓരോ ടീമുകളുടെയും സ്ക്വാഡുകൾ അറിയാം: മുംബൈ ഇന്ത്യൻസ്.!

December 24, 2022

author:

ഐ.പി.എൽ 2023; ഓരോ ടീമുകളുടെയും സ്ക്വാഡുകൾ അറിയാം: മുംബൈ ഇന്ത്യൻസ്.!

ഐപിഎൽ 2023 സീസണിലേക്ക് ആയുള്ള മിനി ഓക്ഷൻ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വമ്പൻ താരനിരയെ ആണ് ഓരോ ടീമുകളും സ്വന്തമാക്കിയിട്ടുള്ളത്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന ലേലത്തുക എന്ന റെക്കോർഡ് ഇംഗ്ലീഷ്താരം സാം കുറാൻ (18.25 cr.) സ്വന്തമാക്കിയിരുന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക പിറന്നതും ഇതേ ലേലത്തിൽ തന്നെയാണ് എന്നതാണ് പ്രത്യേകത. ഓസീസ് താരം കാമറൂൺ ഗ്രീൻ (17.50 cr.) ആണ് ഉയർന്ന രണ്ടാമത്തെ തുക സ്വന്തമാക്കിയത്.

എന്തായാലും ഓരോ ടീമുകളുടെയും വരുന്ന സീസണിലേക്ക് ആയുള്ള സ്ക്വാഡ് നമുക്കൊന്ന് പരിശോധിക്കാം;

•Mumbai Indians:

17.50 കോടി രൂപയ്ക്ക് ടീമിൽ എത്തിയ കാമറൂൺ ഗ്രീനാണ് ടീമിലെ പുതിയ ആകർഷണം. രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ട്രിസ്റ്റൻ സ്റ്റബ്‌സ് തുടങ്ങിയവരാൽ നീളുന്ന മുംബൈയുടെ വെടിക്കെട്ട് ബാറ്റിംഗ് നിര ഏതൊരു ടീമിനെയും ഭയപ്പെടുത്തുന്നതാണ്. കൂടാതെ ജസ്പ്രീത് ബുംറ, ജോഫ്രാ ആർച്ചർ തുടങ്ങിയ ലോകോത്തര പേസേഴ്സ് നയിക്കുന്ന ബൗളിംഗ് നിരയും ഏതൊരു ടീമിനെയും തകർക്കാൻ പോന്നതാണ്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയെങ്കിലും ഇത്തവണ പൂർവാധികം ശക്തിയോടെ മുംബൈ തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

 

മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈ സ്വന്തമാക്കിയിരുന്നു. കുമാർ കാർത്തികേയ, ഹൃതിക് ഷോകീൻ തുടങ്ങിയ ഇന്ത്യൻ സ്പിന്നർമാരും ടീമിൻ്റെ കരുത്ത് കൂട്ടും. കഴിഞ്ഞ സീസണിൽ ബുംറയ്ക്ക് പങ്കാളിയായി മികച്ചൊരു പേസർ ടീമിൽ ഇല്ലാത്തത് ആയിരുന്നു ടീമിൻ്റെ പ്രധാന പ്രശ്നം. എന്നാൽ ഇത്തവണ ജോഫ്ര ആർച്ചെർ മടങ്ങിയെത്തുന്നതോടെ ബൗളിംഗിലെ പ്രശ്നങ്ങൾ അവസാനിക്കും. വിരമിക്കൽ പ്രഖ്യാപിച്ച കെയ്റോൺ പൊള്ളാർഡിന് പകരം കാമറൂൺ ഗ്രീൻ ആവും മുംബൈ നിരയിൽ ഇറങ്ങുക. ഗ്രീനിൻ്റെ ഓൾറൗണ്ട് മികവ് ടീമിന് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്ത് പകരും.

 

Probable XI: Rohit Sharma(c), Ishaan Kishan, Suryakumar Yadav, Dewald Brevis, Tilak Varma, Cameroon Green, Tim David, Jofra Archer, Hrithik Shokeen, Jasprit Bumrah, Kumar Karthikeya.

ഇതാകും 2023 സീസണിൽ മുംബൈ ഇറക്കുവാൻ സാധ്യതയുള്ള ഇലവൻ. ഒരുപക്ഷേ ബ്രെവിസിൻ്റെ സ്ഥാനത്ത് ഒരു അഡീഷണൽ ഫോറിൻ പേസറെ ഇറക്കിയേക്കാം. അങ്ങനെയെങ്കിൽ ബാറ്റിങ്ങിൽ ഒരു ഇന്ത്യൻ താരത്തിന് കൂടി അവസരം ലഭിക്കും. എന്തായാലും ഒരു കരുത്തുറ്റ ടീമുമായാണ് മുംബൈ 2023 സീസണിലേക്ക് എത്തുന്നത്. പരിശീലകനായി മുൻ സൗത്ത് ആഫ്രിക്കൻ താരം മാർക്ക് ബൗച്ചർ കൂടിയുള്ളപ്പോൾ മികച്ചൊരു പ്രകടനം തന്നെ വരും സീസണിൽ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment