European Football Foot Ball qatar worldcup Top News

എംബാപ്പേയുടെ മുഖമുള്ള പാവ കൈയ്യില്‍ പിടിച്ച് എമി ; അര്‍ജന്‍റ്റയിന്‍ താരം അതിരുകടന്നുവോ ???

December 21, 2022

എംബാപ്പേയുടെ മുഖമുള്ള പാവ കൈയ്യില്‍ പിടിച്ച് എമി ; അര്‍ജന്‍റ്റയിന്‍ താരം അതിരുകടന്നുവോ ???

ലോകക്കപ്പ് നേടി അര്‍ജന്‍റ്റീനയുടെ ഡ്രസ്സിങ്ങ് റൂമില്‍ ആഘോഷത്തിനിടെ ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പേയേ കളിയാക്കി കൊണ്ടുള്ള എമി മാര്‍ട്ടിനസിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍  വൈറല്‍ ആയിരുന്നു.എംബാപ്പേ സൗത്ത് അമേരിക്കന്‍ ഫുട്ബോളിനെ തരംതാഴ്ത്തി സംസാരിച്ചത് ലാറ്റിന്‍ അമേരിക്കന്‍ താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട് എന്നത് ഇതില്‍ നിന്ന് വ്യക്തം.

Emiliano Martinez Holds Baby Doll With Kylian Mbappe's Face in Argentina's  World Cup Parade

എന്നാല്‍ ഇന്നലെ അർജന്റീനയുടെ ട്രോഫി പരേഡിനിടെ എംബാപ്പേയുടെ    മുഖമുള്ള കുഞ്ഞ് പാവയെ പിടിച്ച്  എമിലിയാനോ മാർട്ടിനെസ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. അതും എംബാപ്പെയുടെ സഹ താരമായ മെസ്സിയുടെ അരികില്‍ നിന്ന് കൊണ്ടാണ് എമി ഇത് പ്രവര്‍ത്തിച്ചത്.മാര്‍ട്ടിനസിന്റെ ഈ പ്രവര്‍ത്തി ഫുട്ബോള്‍ ലോകത്തിനെ രണ്ടായി തിരിച്ചു എങ്കിലും അന്താരാഷ്ട്ര മീഡിയ അര്‍ജന്‍റ്റയിന്‍ ഗോള്‍ കീപ്പറെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.ഫൈനലില്‍ മാര്‍ട്ടിനസിനെതിരെ ഹാട്രിക്ക് നേടിയ എംബാപ്പേ ഈ വിമര്‍ശനം അര്‍ഹിക്കുന്നില്ല എന്നാണ് പ്രമുഘ ഫുട്ബോള്‍ പണ്ഡിറ്റുകളും വെളിപ്പെടുത്തിയത്.

Leave a comment