European Football Foot Ball qatar worldcup Top News

മെസ്സിയോള്ളം സ്ഥിരതയാര്‍ന്ന പ്ലേയറേ താന്‍ കണ്ടിട്ടില്ല എന്ന് വെളിപ്പെടുത്തി ക്രൂസ്

December 20, 2022

മെസ്സിയോള്ളം സ്ഥിരതയാര്‍ന്ന പ്ലേയറേ താന്‍ കണ്ടിട്ടില്ല എന്ന് വെളിപ്പെടുത്തി ക്രൂസ്

മുൻ ബാഴ്‌സലോണ സൂപ്പർ താരം അർജന്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് നേടിയതിന് പിന്നാലെ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ടോണി ക്രൂസ് ലയണൽ മെസ്സിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി.ഫൈനലിന് മുന്നോടിയായി ഒരു അഭിമുഖത്തില്‍ ഫ്രാന്‍സിനെ തന്‍റെ റയല്‍ സഹ താരങ്ങള്‍ക്ക് വേണ്ടി പിന്തുണക്കുന്നു എന്ന് പറഞ്ഞ ക്രൂസ് മെസ്സി നേടിയാല്‍ വളരെ അധികം താന്‍ സന്തോഷവാന്‍ ആകും എന്ന് പറഞ്ഞിരുന്നു.

ഇത്രയും സ്ഥിരതയാര്‍ന്ന ഒരു ഫുട്ബോള്‍ പ്ലേയറേ താന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞ ക്രൂസ് മെസ്സി കളിക്കുന്നത് തനിക്ക് ഇഷ്ട്ടം അല്ലാത്ത ക്ലബുകള്‍ക്ക് വേണ്ടിയാണ്.അതിനാല്‍ താന്‍ പറയുന്നത് എത്രത്തോള്ളം സത്യം ആണെന്നത്    ഏവര്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതേ ഉള്ളൂ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Leave a comment