European Football Foot Ball qatar worldcup Top News

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം റെക്കോർഡും തൂക്കി മെസ്സി

December 20, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം റെക്കോർഡും തൂക്കി മെസ്സി

അർജന്റീനയ്‌ക്കൊപ്പം 2022 ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം റെക്കോർഡും ലയണൽ മെസ്സി തകർത്തു.കപ്പ്‌ നേടിയത്തിനെ തുടര്‍ന്ന് ഇന്സ്റയില്‍   മെസ്സി പോസ്റ്റ്‌ ചെയ്ത ഫോട്ടോക്ക് 43 ദശലക്ഷം ലൈക്കുകൾ ലഭിച്ചിരിക്കുന്നു.ഒരു കായികതാരത്തിനു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ആണിത്.

Cristiano Ronaldo beats Lionel Messi to become highest earner from Instagram sponsored posts - Reports

 

ലൂയി വിറ്റൺ പ്രൊമോഷണൽ കാമ്പെയ്‌നിന്റെ ഭാഗമായി റൊണാള്‍ഡോ പോസ്റ്റ് ചെയ്ത മെസ്സിയും റൊണാൾഡോയും ചെസ്സ് കളിക്കുന്ന ചിത്രമാണ് ഇതിന് മുമ്പ് റെക്കോർഡ് ലൈക്ക്  നേടിയ ചിത്രം.ഈ ലോകക്കപ്പിലെ വിജയം മെസ്സിക്ക് ഒരു ഫുട്ബോള്‍ പ്ലേയര്‍ എന്ന രീതിയില്‍  നല്‍കുന്ന  മൈലേജ് വളരെ അധികം ആണ്.മെസ്സി – റൊണാള്‍ഡോ  തര്‍ക്കത്തിനു ഒരറുതി വരുത്തുന്നതിന് വേണ്ടി ഒരു ഇന്റര്‍നാഷനല്‍ ട്രോഫി ഇത്രയും കാലം  ഇല്ലാതിരുന്ന മെസ്സി കഴിഞ്ഞ ഒന്നര കൊല്ലത്തിനിടയില്‍ മൂന്നു മേജര്‍ ട്രോഫികള്‍ ആണ് അര്‍ജന്‍റ്റീനക്ക് വേണ്ടി നേടിയിരിക്കുന്നത്.

Leave a comment