European Football Foot Ball qatar worldcup Top News

ഫൈനലില്‍ മെസ്സിയുടെ കണ്ണീര്‍ കാണാന്‍ ആകും എന്ന് പ്രവചനം നടത്തിയ മാധ്യമ പ്രവര്‍ത്തകനെ കളിയാക്കി ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മറെ

December 19, 2022

ഫൈനലില്‍ മെസ്സിയുടെ കണ്ണീര്‍ കാണാന്‍ ആകും എന്ന് പ്രവചനം നടത്തിയ മാധ്യമ പ്രവര്‍ത്തകനെ കളിയാക്കി ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മറെ

ലയണൽ മെസ്സി അർജന്റീനയെ 2022 ഫിഫ ലോകകപ്പ് നേടിയതിന് ശേഷം ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മറേ   ട്വിറ്ററിൽ പിയേഴ്സ് മോർഗനെ കളിയാക്കി.ലോകക്കപ്പിനു മുന്നോടിയായി റൊണാള്‍ഡോയുടെ അഭിമുഖം കവര്‍ ചെയ്ത  പിയേഴ്സ് മോർഗന്‍ ഈ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ഫുട്ബോളില്‍ മികച്ച താരമാണ് റൊണാള്‍ഡോ എന്ന് പല അവസരങ്ങളിലും വെളിപ്പെടുത്തിയ മോര്‍ഗന്‍ പലപ്പോഴായി മെസ്സിയെ പരസ്യമായി കളിയാക്കിയിട്ടുണ്ട്.

ഫ്രാന്‍സ് 3-1ന് ഫൈനല്‍ ജയിക്കും മോർഗൻ പ്രവചിച്ചിരുന്നു.ഗ്രീസ്മാന്‍ മാന്‍ ഓഫ് ദി മാച്ച് ,എംബാപ്പേ ഇരട്ട ഗോള്‍  നേടുമെന്നും  തോറ്റതിന് ശേഷം മെസ്സി കരയും എന്നും  അദ്ദേഹം മത്സരത്തിനു മുന്നേ ട്വീറ്റ് ചെയ്തിരുന്നു.ഇതിനു മറുപടിയായാണ് ആൻഡി മറേ ഈ ലോകക്കപ്പ് മോര്‍ഗനെ എന്നും  എപ്പോഴും  വേട്ടയാടും എന്ന് മറു ട്വീറ്റ് നല്‍കിയിരുന്നു.ഈ ലോകക്കപ്പില്‍ ഇതാദ്യമായി അല്ല ആന്റി മറേയും പിയേഴ്സ് മോര്‍ഗനും തമ്മില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടല്‍ നടത്തുന്നത്.

Leave a comment