European Football Foot Ball qatar worldcup Top News

എംബാപ്പേയേ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്

December 19, 2022

എംബാപ്പേയേ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് ഫ്രാൻസിന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം എംബാപ്പേയേ ആശ്വസിപ്പിച്ച് കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.താരം ഇപ്പോഴും ചെറുപ്പം ആണ് എന്നും ഇനിയും  ലോകക്കപ്പ് നേടാന്‍ ആകും എന്നും മാക്രോണ്‍ താരത്തിനോട് പറഞ്ഞു.2018  ലോകക്കപ്പില്‍ നടത്തിയതിനേക്കാള്‍  ഏറെ മെച്ചപ്പെട്ട   പ്രകടനം  ഈ ലോകക്കപ്പില്‍ പുറത്തെടുത്ത എംബാപ്പേ ഗോള്‍ഡന്‍ ബൂട്ട്,സില്‍വര്‍ ബോള്‍ എന്നിവ കൊണ്ടാണ് ഫ്രാന്‍സിലേക്ക് മടങ്ങുന്നത്.

 

“കൈലിയൻ എംബാപ്പെ ഒരു മികച്ച കളിക്കാരനാണ്, വളരെ ചെറുപ്പവും.ലോകകപ്പ് ടോപ് സ്കോററാണ് അദ്ദേഹം.ഒരു ലോകക്കപ്പ് നേടിയ താരം തുടര്‍ച്ചയായി അടുത്ത തവണയും ഫൈനലില്‍ എത്തി എന്നത് തന്നെ അദ്ധേഹത്തിന്റെ മേന്മയേ എടുത്തു കാണിക്കുന്നു.ഞാനും അദ്ധേഹത്തെ പോലെ തന്നെ വളരെ വിഷമാവസ്ഥയില്‍ ആണ്.എന്നാല്‍ ഇന്നലത്തെ എംബാപ്പെയുടെ പ്രകടനത്തില്‍ ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നു.”മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ഫ്രഞ്ച് പ്രസിഡന്റ്‌ പറഞ്ഞു.

Leave a comment