European Football Foot Ball qatar worldcup Top News

ഫിഫ വ്യക്തിഗത അവാര്‍ഡുകളില്‍ ഫ്രഞ്ച് – അര്‍ജന്‍റ്റീന മേല്‍കോയ്മ

December 19, 2022

ഫിഫ വ്യക്തിഗത അവാര്‍ഡുകളില്‍ ഫ്രഞ്ച് – അര്‍ജന്‍റ്റീന മേല്‍കോയ്മ

ഖത്തര്‍ ലോകക്കപ്പ് ഫൈനല്‍ കളിച്ച അര്‍ജന്‍റ്റീനയും ഫ്രാന്‍സും ഒട്ടുമിക്ക വ്യക്തിഗത അവാര്‍ഡുകളും നേടിയിരിക്കുന്നു.ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് നേടിയ മെസ്സി തന്നെ ആണ് ടൂര്‍ണമെന്റിലെ താരവും.ഫൈനലില്‍ ഹാട്രിക്ക് നേടിയ എംബാപ്പേക്ക് ആണ് ഗോള്‍ഡന്‍ ബൂട്ട്.എട്ട് ഗോളുകളും രണ്ടു അസിസ്റ്റുകളും ആണ് താരം നേടിയത്.

Kylian Mbappé wins World Cup 2022 Golden Boot

ഏഴു ഗോള്‍ മൂന്നു അസിസ്റ്റ് നേടി മെസ്സി സില്‍വര്‍ ബൂട്ട് സ്വന്തമാക്കി.നാല് ഗോള്‍ നേടിയ ഒലിവര്‍ ജിറൂഡ് ആണ് ബ്രോന്‍സ് ബൂട്ട് വിന്നര്‍.ഗോള്‍ഡന്‍ ബൂട്ട് നേടിയ  കിലിയന്‍ എംബാപ്പേക്ക്   സില്‍വര്‍ ബോള്‍ ലഭിച്ചപ്പോള്‍  ക്രൊയേഷ്യയെ മൂന്നാം സ്ഥാനത് എത്തിച്ച ലൂക്ക മോഡ്രിച്ച് ആണ് ബ്രോന്‍സ് ബോള്‍ നേടിയത്.ഗോള്‍ഡന്‍ ഗ്ലോവ് നേടി എമി തിളങ്ങിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച യുവ താരത്തിനുള്ള അവാര്‍ഡ്‌ എന്‍സോ ഫെര്‍ണാണ്ടസ് കൊണ്ട് പോയി.ക്വാര്‍ട്ടറില്‍ ഫ്രാന്സിനോട് തോറ്റ് പുറത്തായ ഇംഗ്ലണ്ട് ആണ് ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ്‌ നേടിയത്.

Leave a comment