European Football Foot Ball qatar worldcup Top News

ഫ്രാന്‍സ് ടീം കളിക്കുന്നത് കാര്യക്ഷമതയില്‍ വികാരം കൊണ്ടല്ല !!!

December 18, 2022

ഫ്രാന്‍സ് ടീം കളിക്കുന്നത് കാര്യക്ഷമതയില്‍ വികാരം കൊണ്ടല്ല !!!

2022 ഫിഫ ലോകകപ്പ് ഫൈനലിൽ കൈലിയൻ എംബാപ്പെയുടെ ഫ്രാൻസ് ലയണൽ മെസ്സിയുടെ അർജന്റീനയെ മറികടക്കുമെന്ന് മുന്‍ ഇംഗ്ലീഷ് താരമായ  ക്രിസ് സട്ടൺ പ്രവചിച്ചിരിക്കുന്നു.ബിബിസിയോട് സംസാരിച്ച പണ്ഡിറ്റ് ഫൈനലിൽ ഫ്രാന്‍സ് അര്‍ജന്‍റ്റീനയെ ഒന്നിനെതിരായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തും എന്നാണു താന്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

“ഫ്രാൻസ് ടീം എന്നെ വല്ലാതെ അമ്പരപ്പിക്കുന്നു.ഒട്ടും വിയര്‍ക്കാതെ ആണ് കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം അവര്‍ വിജയിച്ചത്.അത് പോലെ തന്നെ ആയിരിക്കും ഈ ഫൈനല്‍ മത്സരവും.അര്‍ജന്‍റ്റീനയേ പോലെ വികാരം കൊണ്ടല്ല ഫ്രാന്‍സ് കളിക്കുന്നത്,കാര്യക്ഷമത    കൊണ്ടാണ്.അതിനാല്‍ ഒരു ചെറിയ പിഴവ് അര്‍ജന്‍റ്റീന വരുത്തിയാല്‍ തന്നെ മത്സരം ഫ്രാന്‍സിന്‍റെ വഴിയിലേക്ക് പോകും.”മുന്‍ ചെല്‍സി താരം ബിബിസിയോട് പറഞ്ഞു.

Leave a comment