ജീവശ്വാസം നിറച്ച ഒരു പന്തിൻ്റെ അപരനാമമാണ് മെസ്സി !!
മെസിയോട് അതിയായ താല്പര്യവും അർജന്റീനൻ ദേശീയടീമിനോട് വിരക്തിയും കലർന്നൊരു മാനസികാവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്..മെസിക്ക് കപ്പ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്,എന്നാൽ അർജന്റീന ജയിക്കുന്നത് സഹിക്കാനും പറ്റാത്തൊരു ഇത്..ആധികാരികമായ പ്രകടനം എന്ന് തോന്നിപ്പിക്കാത്ത വിധം മുന്നേറിയ ടീം എന്നെ ഞെട്ടിച്ചത് ക്രൊയേഷ്യക്കെതിരായ പെർഫോമൻസ് കൊണ്ടാണ്..മാജിക്മാന്റെ സെൻസേഷണൽ അസിസ്റ്റ്..അവിടം മുതൽ മനസിലെ ധാരണകൾ മാറി.You’ve gotta love Lionel Messi now more than ever.

നിരവധി റെക്കോർഡുകളും ട്രോഫികളും അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള ആ മനുഷ്യൻ തന്റെ ഏറ്റവും വലിയ സ്വപ്നപൂർത്തീകരണത്തിനായി ഇന്നിറങ്ങുകയാണ്..8 വർഷം മുൻപ് വഴുതിപ്പോയ കിരീടമിതാ ഒരിക്കൽക്കൂടി തൊട്ടുമുൻപിൽ..തന്റെ രാജ്യത്തിന്റെ സ്വപ്നങ്ങൾ മുഴുവൻ തോളിലേറ്റി ഗ്രാൻഡസ്റ്റ് സ്റേജിലേക്കൊരു രാജകീയ എൻട്രി..


The most important game in the legendary career of Lionel Andrés Messi..
ആരാധകർ ആവേശത്തോടെ ആർത്തുവിളിക്കുന്നത് വെറുതെയല്ല.ഒരിടംകാലടിയുടെ മൂളിച്ചയിൽചരിത്രം നിങ്ങടെ ചെവിയിൽ
പതിഞ്ഞ കാറ്റുപോലെ പറയും.
മെസി ഒരു പേരല്ല ..ജീവശ്വാസം നിറച്ച ഒരു പന്തിൻ്റെ അപരനാമമാണ് എന്ന്..