European Football Foot Ball qatar worldcup Top News

അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് മൊറോക്കോ മാനേജർ

December 15, 2022

അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് മൊറോക്കോ മാനേജർ

ഞായറാഴ്ച (ഡിസംബർ 18) നടക്കുന്ന 2022 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിനെ പിന്തുണയ്ക്കുമെന്ന് മൊറോക്കോ മാനേജർ വാലിഡ് റെഗ്രഗുയി പറഞ്ഞു.ഫിഫ ലോകകപ്പിലെ മൊറോക്കോയുടെ അത്ഭുത കുതിപ്പ് ഇന്നലെ രാത്രിയോടെ അവസാനിച്ചു. എതിരില്ലാത്ത രണ്ടു ഗോളിന് പരാജയം ഏറ്റുവാങ്ങിയ മൊറോക്കന്‍ ടീം ശനിയാഴ്ച്ച  ലൂസേര്‍സ് ഫൈനലില്‍ ക്രോയേഷ്യയേ നേരിടും.

“തന്‍റെ പല താരങ്ങളും പൂര്‍ണമായ മാച്ച് ഫിട്നെസ് ഇല്ലാതെ ആണ് കളിച്ചത്.അതൊരു ഒഴികഴിവ് ആയി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എന്നിട്ടും  താരങ്ങള്‍ എല്ലാവരും അവരുടെ പൂര്‍ണ ഊര്‍ജം പിച്ചില്‍ സമര്‍പ്പിച്ചു.ഒരു ചെറിയ പിഴവിന് ഞങ്ങള്‍ കൊടുത്ത വില വളരെ അധികം ആയിരുന്നു. എന്നിട്ടും ഞങ്ങള്‍ പോരാട്ടം  തുടര്‍ന്നു.രണ്ടാം ഗോള്‍ വഴങ്ങുന്ന വരെ.”മത്സരശേഷം  വാലിഡ് റെഗ്രഗുയി മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment