കാന്റെയെ സ്വന്തമാക്കാനുള്ള അവസരം റയൽ മാഡ്രിഡ് നിരസിച്ചു.
അടുത്ത വേനൽക്കാലത്ത് ഫ്രീ ട്രാൻസ്ഫറിൽ ചെൽസിയിൽ നിന്ന് എൻ ഗോലോ കാന്റെയെ സൈൻ ചെയ്യാനുള്ള അവസരം റയൽ മാഡ്രിഡ് നിരസിച്ചതായി റിപ്പോർട്ട്.ആറ് വർഷത്തിന് ശേഷം ചെല്‍സിയുമായി താരത്തിന്റെ കരാര്‍ ഈ വരാനിരിക്കുന്ന സമ്മര്‍ വിന്‍ഡോയിലൂടെ അവസാനിക്കും.റയലിന്റെ ചിരവൈരികള്‍ ആയ ബാഴ്സലോണ തന്നെ താരത്തിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ നിരീക്ഷിച്ചു വരുന്നുണ്ട്.

ഡിഫെൻസ സെൻട്രൽ നല്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനെ ഒരു ഫ്രീ ഏജന്റ്റ് ആയി സൈന്‍ ചെയ്യാന്‍ ഉള്ള അവസരം റയല്‍ നിരസിച്ചിരിക്കുന്നു.ഫ്രഞ്ച് താരത്തിന്റെ സേവനം നേടുന്നതിന് വേണ്ടി പാരീസ് സെന്റ് ജെർമെയ്നും രംഗത്ത് ഉണ്ട്.ഓഗസ്റ്റിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരായ മത്സരത്തില്‍ കാൽമുട്ടിനേറ്റ പരിക്കും മൂലം ഈ സീസണിൽ 175 മിനിറ്റ് മാത്രമേ താരം കളിച്ചിട്ടുള്ളൂ.