European Football Foot Ball qatar worldcup Top News

റൊണാള്‍ഡോക്ക് പിന്തുണ നല്‍കി കൊണ്ട് വിരാട്ട് !!!

December 12, 2022

റൊണാള്‍ഡോക്ക് പിന്തുണ നല്‍കി കൊണ്ട് വിരാട്ട് !!!

ഖത്തറിൽ നടക്കുന്ന 2022 ഫിഫ ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും   ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നു.ക്വാർട്ടർ ഫൈനലിൽ മൊറോക്കോക്കെതിരെ പരാജയപ്പെട്ടതിന് ശേഷം റൊണാള്‍ഡോ തന്‍റെ അവസാന ലോകക്കപ്പ് മത്സരം ആണ് കളിച്ചത്.

അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ താരത്തിന് ലോകമെമ്പാടുമുള്ള ആരാധകർ സ്‌നേഹവും പിന്തുണയും അറിയിച്ചപ്പോൾ റൊണാൾഡോ കരഞ്ഞുകൊണ്ട് കളം വിടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.അദ്ദേഹത്തിന് പിന്തുണ നല്‍കി കൊണ്ട് ഫ്രാന്‍സ് യുവതാരം കിലിയന്‍ എംബാപ്പേ,വിനീഷ്യസ് ജൂണിയര്‍,റോഡ്രിഗോ എന്നിവരും രംഗത്ത് വന്നിരുന്നു.കായികരംഗത്തും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കുവേണ്ടിയും റൊണാള്‍ഡോ ചെയ്തത് എടുത്തു മാറ്റാന്‍ ആര്‍ക്കും കഴിയില്ല എന്ന് വെളിപ്പെടുത്തിയ കോഹ്ലി ട്രോഫി ഇല്ലെങ്കിലും ആളുകളുടെ മനസ്സില്‍ റൊണാള്‍ഡോയുടെ സ്ഥാനം ഏറെ മുകളില്‍ തന്നെ ആണ് എന്നും അഭിപ്രായപ്പെട്ടു.

Leave a comment