ഗരത് സൗത്ത്ഗേറ്റിനെ ഫയര്‍ ചെയ്യണോ വേണ്ടയോ ; ഇംഗ്ലണ്ട് ഫുട്ബോള്‍ ഫെഡറേഷൻ ആശയകുഴപ്പത്തില്‍
ഇംഗ്ലണ്ട് പുറത്തായതിന് ശേഷം ഫിഫ ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങൾ കാണാനുള്ള ത്രാണി തനിക്കു ഇല്ല എന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റ്.ഖത്തറിൽ നടന്ന മത്സരത്തിൽ ഫ്രാൻസിനോട് 1-2 ന് പരാജയപ്പെട്ടു ഇംഗ്ലണ്ട് പുറത്തായിരുന്നു.അനേകം യുവ താരങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് നിര ഇത്തവണ പല പ്രതീക്ഷകളോടെ ആണ് നാട്ടില്‍ നിന്ന് വണ്ടി കയറിയത്.

ഫ്രാന്‍സിനെതിരെ മലസരത്തിന്റെ ഗതി തിരിച്ചു വിടാന്‍ ഒരു പെനാല്‍ട്ടി ലഭിച്ചു എങ്കിലും ഹാരി കെയിന്‍ അവസരം തുലച്ചത് ഇംഗ്ലണ്ടിനു വിനയായി.സൗത്ത്ഗേറ്റിനെ മാനേജര്‍ സ്ഥാനത് നിന്ന് മാറ്റണം എന്ന മുറവിളി ഉയരുന്നുണ്ട് എങ്കിലും ടീമിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടിരിക്കുന്നു എന്നും അദ്ധേഹത്തെ ഇപ്പോള്‍ ടീമില്‍ നിന്ന് പിരിച്ചുവിട്ടാല്‍ അത് ഇംഗ്ലണ്ട് ടീമിനെ പ്രതികൂലമായി ബാധിക്കും എന്നും ഇംഗ്ലണ്ട് ഫുട്ബോള്‍ ബോര്‍ഡിലെ പലര്‍ക്കും അഭിപ്രായം ഉണ്ട്.