ടിറ്റെക്ക് പകരക്കാരന് ആയി പെപ്പിനെ നിയമിക്കാന്‍ ബ്രസീല്‍ ബോര്‍ഡ് !!!!!!
2022 ഫിഫ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയെ ടിറ്റെയ്ക്ക് പകരക്കാരനായി നിയമിക്കാന്‍ ഉള്ള സാധ്യതകള്‍ ബ്രസീല്‍ പര്യവേഷണം ചെയ്തു വരുന്നു. ലോകകപ്പ് ഉയർത്താനുള്ള ഫേവറിറ്റുകളായി കണക്കാക്കപ്പെട്ട ബ്രസീല്‍ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഞെട്ടിക്കുന്ന പുറത്താകലിന് ശേഷം ടിറ്റെ മാനേജര്‍ സ്ഥാനത് നിന്ന് ഒഴിഞ്ഞിരുന്നു.ആറര വർഷമായി സ്ഥാനത് തുടര്‍ന്ന ടിറ്റെക്ക് കോപ അല്ലാതെ പറയത്തക്ക നേട്ടങ്ങള്‍ ഒന്നും തന്നെ നേടാന്‍ കഴിഞ്ഞില്ല.

സ്പോര്‍ട്ട് നല്കിയ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഗാർഡിയോളയുടെ ഭാവി പദ്ധതികൾ മനസ്സിലാക്കാൻ അദ്ദേഹത്തെ ബന്ധപ്പെടാൻ ഒരുങ്ങുകയാണ്.ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ്, ബ്രസീലിന്റെ നിലവിലെ അവസ്ഥ തരണം ചെയ്യാന്‍ പെപ്പ് ആണ് അനുയോജ്യന്‍ എന്ന് കരുതുന്നു.2016 ജൂലൈ മുതൽ മാഞ്ചസ്റ്റർ സിറ്റിയിൽ മാനേജർ പദവി വഹിച്ചിരുന്ന ഗാർഡിയോള, 2025-ലേക്കുള്ള മൂന്ന് വർഷത്തെ വിപുലീകരണ കരാറില്‍ അടുത്തിടെ ഒപ്പ് വെച്ചിരുന്നു.എന്നാലും പെപ്പിനെ സമീപിക്കാന്‍ തന്നെ ആണ് ബ്രസീല്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.