European Football Foot Ball qatar worldcup Top News

ജോര്‍ഡി ആല്‍ബക്ക് പകരം ലൂക്ക് ഷായെ ടീമില്‍ എത്തിക്കാന്‍ ബാഴ്സയുടെ ശ്രമം

December 10, 2022

ജോര്‍ഡി ആല്‍ബക്ക് പകരം ലൂക്ക് ഷായെ ടീമില്‍ എത്തിക്കാന്‍ ബാഴ്സയുടെ ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ലൂക്ക് ഷായുടെ കരാർ സാഹചര്യം ബാഴ്‌സലോണ നിരീക്ഷിച്ചുവരികയാണെന്ന് റിപ്പോർട്ട്.ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ, ബ്രെന്റ്ഫോർഡ് എന്നിവര്‍ക്കെതിരെ മോശം പ്രകടനം പുറത്തെടുത്ത താരത്തിന് തന്‍റെ ടീമിലെ ആദ്യ ഇലവന്‍ സ്ഥാനം നഷ്ട്ടപ്പെട്ടിരുന്നു.2022 ലോകകപ്പിൽ ഇംഗ്ലണ്ട് ടീമില്‍ താരം ഇടം നേടിയിട്ടുണ്ട്.

Manchester United's Luke Shaw, Christian Eriksen and Jadon Sancho during the warm up before the match on August 7, 2022

ഫുൾ-ബാക്ക് ഇപ്പോൾ എട്ട് വർഷത്തിലേറെയായി മാൻ യുണൈറ്റഡില്‍ ആണ് കളിച്ചു വരുന്നത്. ക്ലബിനായി 228 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളും 24 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. താരത്തിന്‍റെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും.അതിനാല്‍ ഈ വിന്‍റര്‍ ട്രാന്‍സ്ഫര്‍ മുതല്‍ താരത്തിനു മറ്റ് ക്ലബുകളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.സ്പോര്‍ട്ട് നല്‍കിയ വാര്‍ത്ത‍ പ്രകാരം താരത്തിന്റെ ഒപ്പിനു വേണ്ടി മത്സരരംഗത്ത് മുന്‍പന്തിയില്‍ ആണ് ബാഴ്സലോണ.അടുത്ത സീസണില്‍ ജോര്‍ഡി ആല്‍ബ ടീമില്‍ നിന്ന് പുറത്ത് പോകാന്‍ ഇരിക്കുകയാണ്.സ്പാനിഷ് താരത്തിന്‍റെ വിടവ്   ലുക്ക്‌ ഷാക്ക്  നികത്താന്‍ കഴിയും എന്ന അഭിപ്രായം തന്നെ ആണ് സാവിക്കും.

Leave a comment