European Football Foot Ball qatar worldcup Top News

ടീമിലെ ഐക്യം തകര്‍ക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച് ജോവ ഫെലിക്സ്

December 10, 2022

ടീമിലെ ഐക്യം തകര്‍ക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച് ജോവ ഫെലിക്സ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസ്ഥയെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് നാഷണല്‍  ടീമിന്‍റെ ഒത്തൊരുമ  നശിപ്പിക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച്   യുവ താരമായ ജോവ ഫെലിക്സ്.ലോകക്കപ്പില്‍ ക്വാര്‍ട്ടര്‍ ഗ്രൂപ്പില്‍ ഇടം നേടിയ പോര്‍ച്ചുഗല്‍ ഇന്ന് രാത്രി മൊറോക്കോയെ നേരിടാന്‍ ഒരുങ്ങുകയാണ്.

“എല്ലാ പോർച്ചുഗീസ് ആളുകൾക്കും മാധ്യമങ്ങൾക്കും ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പോർച്ചുഗൽ താരങ്ങള്‍ ലോകക്കപ്പ് ടൂര്‍ണമെന്റിന് വേണ്ടി മികച്ച രീതിയില്‍ ആണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.അതിനാല്‍ നാമെല്ലാവരും കൂടുതൽ ഐക്യത്തോടെയിരിക്കണം.”ഫെലിക്സ് മൊറോക്കോക്കെതിരായ മത്സരത്തിനു   മുന്നോടിയായി      പറഞ്ഞു.കഴിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോയേ ബെഞ്ചില്‍ ഇരുത്തി മികച്ച രീതിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയ സാന്റോസ് ഇന്നത്തെ മത്സരത്തില്‍ റൊണാള്‍ഡോയേ ആശ്രയിക്കുമോ എന്നത് വലിയൊരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നുണ്ട്.അതിനെ കുറിച്ച് അദ്ദേഹം ഒന്നും തന്നെ പറയാത്തത് മൂലം മത്സരത്തിനു തൊട്ടു മുന്‍പ് മാത്രമേ പോര്‍ച്ചുഗീസ് ആദ്യ ടീമിനെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ.

Leave a comment