European Football Foot Ball qatar worldcup Top News

മത്തേയു ലാഹോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെസ്സി

December 10, 2022

മത്തേയു ലാഹോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെസ്സി

ഫിഫ ലോകകപ്പ് ഖത്തർ 2022 ലെ അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളി നിയന്ത്രിച്ച റഫറി അന്റോണിയോ മത്തേയു ലഹോസിനെ രൂക്ഷമായി വിമര്‍ശിച്ച് ലയണല്‍ മെസ്സി.ഇന്നലെ മൊത്തത്തില്‍ 19 മഞ്ഞ കാര്‍ഡ്‌ അദ്ദേഹം നല്‍കിയിരുന്നു എന്നത് തന്നെ വളരെ വിചിത്രമായ കാര്യം ആയിരുന്നു.

 

“റഫറിമാരെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അങ്ങനെ ചെയ്‌താല്‍ ഫിഫ നിങ്ങളെ സാങ്ക്ഷന്‍ ചെയ്തേക്കും.പക്ഷെ ഇത്രക്ക് മോശം രീതിയില്‍ കളി നിയന്ത്രിച്ച റഫറിയെ ആദ്യം ആയാണ് ഞാന്‍ കാണുന്നത്.ഇതുപോലുള്ള റഫറിമാരെ  ഫിഫ കൊണ്ട് വരുന്നത് നിര്‍ത്തണം.” മത്സരശേഷം മെസ്സി മാധ്യമങ്ങളോട് പറഞ്ഞു.മെസ്സിക്കെതിരെ ഇതിനു മുന്‍പും വാക്കേറ്റം നടത്തിയ ചരിത്രം റഫറിയായ മാത്യൂ ലഹോസിന് ഉണ്ട്.

Leave a comment