ആഴ്സനലിന് തിരിച്ചടി; ജീസസിന് 3 മാസം വരെ നഷ്ടമായേക്കും.!
ലോകകപ്പിൽ കാമറൂണിനെതിരെ നടന്ന അവസാന ഗ്രൂപ്പ്ഘട്ട മത്സരത്തിനിടെ പരിക്കേറ്റ സൂപ്പർതാരം ഗബ്രിയേൽ ജീസസിന് 3 മാസത്തോളം പുറത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിപോർട്ട്. താരത്തിൻ്റെ വലത് കാൽമുട്ടിന് ആയിരുന്നു പരിക്കേറ്റത്. സാരമുള്ള പരിക്ക് ആയതിനാൽ താരത്തിന് സർജറി ആവശ്യമായിരുന്നു. അത് എന്തായാലും പൂർത്തിയായിട്ടുണ്ട്. ഇനി മാസങ്ങൾ കൊണ്ട് മാത്രമേ താരത്തിന് കളിക്കളത്തിലേക്ക് തിരികെയെത്തുവാൻ കഴിയൂ. അതുകൊണ്ടുതന്നെ പ്രീമിയർലീഗ് കിരീട പോരാട്ടത്തിൽ മുൻപന്തിയിൽ ഉള്ള ആഴ്സനലിന് ഇത് വലിയൊരു തിരിച്ചടിയാണ്. കൂടാതെ ബ്രസീലിൻ്റെ ലോകകപ്പ് സ്ക്വാഡിൽ നിന്നുകൂടി താരം പുറത്തായിരുന്നു.

ജീസസ് ഇപ്പോൾ റീഹാബിലിറ്റേഷൻ പ്രോഗ്രാംസ് ആരംഭിച്ചിട്ടുണ്ടെന്ന് ആണ് ആഴ്സനൽ തങ്ങളുടെ സ്റ്റേറ്റ്മെൻ്റിലൂടെ അറിയിച്ചിട്ടുള്ളത്. എന്തായാലും എത്രയും പെട്ടെന്ന് താരത്തിന് തൻ്റെ പരിക്കിൽ നിന്നും മുക്തനാവാൻ കഴിയട്ടെ എന്നു നമുക്ക് ആശംസിക്കാം.