EPL 2022 European Football Foot Ball qatar worldcup Top News

വീട് മോഷ്ട്ടാക്കള്‍ ആക്രമിച്ചു ; റഹീം സ്റ്റര്‍ലിങ്ങ് ഖത്തറില്‍ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറി

December 5, 2022

വീട് മോഷ്ട്ടാക്കള്‍ ആക്രമിച്ചു ; റഹീം സ്റ്റര്‍ലിങ്ങ് ഖത്തറില്‍ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറി

കുടുംബ പ്രശ്‌നങ്ങൾ കാരണം ചെൽസി താരം റഹീം സ്റ്റെർലിംഗ് സെനഗല്‍ മത്സരത്തില്‍ കളിച്ചിരുന്നില്ല.താരം എപ്പോള്‍ തിരിച്ചു വരും എന്നതിനെ കുറിച്ച് ഒരു അപ്ഡേറ്റും തനിക്ക് നല്‍കാന്‍ ആവില്ല എന്ന് ഇംഗ്ലണ്ട് കോച്ച് ഗരത് സൗത്ത്ഗേറ്റ് വെളിപ്പെടുത്തി.ബിബിസി റിപ്പോർട്ട് അനുസരിച്ച്, റഹീം സ്റ്റെർലിങ്ങിന്റെ വീട് മോഷ്ട്ടാക്കള്‍ ആക്രമിച്ചതായാണ് വാര്‍ത്ത.

Massive Raheem Sterling to Real Madrid transfer claim

 

കുടുംബത്തോട് സമയം ചിലവഴിക്കാന്‍ പോയ അദ്ദേഹം പ്രശ്നം ഗുരുതരം അല്ല എങ്കില്‍ ഉടന്‍ തന്നെ ടീമിലേക്ക് തിരിച്ചെത്തും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍  പറയുന്നുണ്ട്.സെനഗലിനെതിരെ 3-0 ന് ജയിച്ച മത്സരത്തില്‍ ഹാരി കെയ്നിനൊപ്പം ഫിൽ ഫോഡനും ബുക്കയോ സാക്കയും ആദ്യ ഇലവനില്‍ ഇടം നേടി.കേയ്നും,സാക്കയും ഗോള്‍ കണ്ടെത്തിയപ്പോള്‍ സ്റ്റര്‍ലിങ്ങിന് പകരക്കാരന്‍ ആയി വന്ന ഫോഡന്‍ രണ്ടു അസിസ്റ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.

Leave a comment