EPL 2022 European Football Foot Ball qatar worldcup Top News

മിഗ്വൽ അൽമിറോണിനെ കളിയാക്കിയത്തില്‍ തന്‍റെ ഖേദം അറിയിച്ച് ഗ്രീലിഷ്

December 3, 2022

മിഗ്വൽ അൽമിറോണിനെ കളിയാക്കിയത്തില്‍ തന്‍റെ ഖേദം അറിയിച്ച് ഗ്രീലിഷ്

ന്യൂകാസിൽ ഫോർവേഡ് മിഗ്വൽ അൽമിറോണിനെ കളിയാക്കിയതിൽ ഖേദമുണ്ടെന്ന് ഇംഗ്ലണ്ട് താരം ജാക്ക് ഗ്രീലിഷ്.മെയ് മാസത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ ടൈറ്റിൽ ആഘോഷത്തിനിടെ അൽമിറോണിനെ സിറ്റി താരം ഗ്രീലിഷ് കളിയാക്കിയിരുന്നു.മോശം പ്രകടനം നടത്തിയ  റിയാദ് മഹ്‌റസ് ‘അൽമിറോണിനെപ്പോലെ കളിക്കുകയായിരുന്നു’ എന്നായിരുന്നു ഗ്രീലിഷ്‌ പറഞ്ഞ തമാശ.വീഡിയോ എല്ലാവരും കാണുന്നുണ്ട് എന്ന ബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

One thing I regret' – Jack Grealish apologises for Miguel Almiron remark  and praised Newcastle midfielder's reaction - Eurosport

 

ഈ സീസണിലെ 15 പ്രീമിയർ ലീഗ് ഗെയിമുകളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ പരാഗ്വേ താരം അൽമിറോൺ ഇപ്പോൾ തന്റെ കരിയര്‍ ജീവിതത്തിലെ പീക്ക് ഫോമില്‍ ആണ്.താന്‍ ചിലപ്പോള്‍ വളരെ ബുദ്ധിമോശമായ കാര്യങ്ങള്‍ പറയും,അതില്‍ ചിലതാണ് ഇത് എന്ന് അഭിമുഖത്തിൽ ഗ്രീലിഷ് പറഞ്ഞു.പറഞ്ഞതില്‍ അതിയായ ഖേദം ഉണ്ടെന്ന്  അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിനെ കളിയാക്കിയിട്ടും ലോകക്കപ്പിന് മികച്ച പ്രകടനം നടത്താന്‍ ഗ്രീലിഷിനു ആശംസയും  അല്‍മിരോണ്‍ നല്‍കിയിരുന്നു.

Leave a comment