ക്യാപ്റ്റന്‍ തമീം ഇക്ബാലിന്റെ പരിക്ക്, ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ബംഗ്ലാദേശിന് തിരിച്ചടിയായി ക്യാപ്റ്റന്‍ തമീം ഇക്ബാലിന്റെ പരിക്ക്. ഞായറാഴ്ച്ച നടക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് തുടയില്‍ തമീമിന് പരിക്കേൽക്കുന്നത്. താരത്തിന് ഏകിദന പരമ്പര പൂര്‍ണമായും നഷ്ടമാവുമെന്നാണ് സൂചന.
എന്നാൽ തമീമിന്റെ പകരക്കാരനെ ഇതുവരെ ബംഗ്ലാദേശ് ക്രിക്കര്റ് ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. തുടയിലേറ്റ പരിക്കിന് രണ്ടാഴ്ചത്തെ വിശ്രമമാണ് തമീമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ തമീം ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കുന്ന കാര്യവും സംശയത്തിലായി.
ഈ മാസം 14-ന് ആണ് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. തമീമിന് പുറമെ മികച്ച ഫോമിലുള്ള പേസ് ബൗളര്‍ ടസ്കിന് അമഹമ്മദും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനില്ല. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ടസ്കിന് രണ്ടും മൂന്നും ഏകദിനങ്ങളില്‍ കളിക്കുമെന്നാണ് സൂചന.