ബെൽജിയത്തിൻ്റെ പുറത്താകലിനു പിന്നാലെ പരിശീലകസ്ഥാനം ഒഴിഞ്ഞ് റോബർട്ടോ മാർട്ടിനെസ്.!
ബെൽജിയത്തിൻ്റെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് സ്പെയിൻകാരനായ റോബർട്ടോ മാർട്ടിനെസ്. ലോകകപ്പിലെ ബെൽജിയത്തിൻ്റെ പുറത്താകലിനു പിന്നാലെ മാർട്ടിൻസ് തൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ക്രൊയേഷ്യയുമായി നടന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരം ആയിരുന്നു മാർട്ടിനെസിൻ്റെ അവസാനത്തേത്. ഈയൊരു തീരുമാനം മാർട്ടിനെസ് ടൂർണമെൻ്റ് ആരംഭിക്കുന്നതിന് മുമ്പേ എടുത്തിരുന്നതാണ്. എന്തായാലും ഈയൊരു കാര്യം ഇരുകൂട്ടരും ഒഫീഷ്യൽ ആയിക്കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 6 വർഷത്തെ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. 2016ൽ ആയിരുന്നു മാർട്ടിനെസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർടണിൽ നിന്നും ബെൽജിയം പരിശീലക സ്ഥാനത്തേക്ക് എത്തിയത്. അതിനു ശേഷം ടീമിനെ മികച്ച രൂപത്തിലേക്ക് മാറ്റി എടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ലോക റാങ്കിങ്ങിൽ നിലവിൽ അവർ രണ്ടാം സ്ഥാനത്താണ്. കൂടാതെ 2018 ലെ ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം പുറത്തെടുക്കാനും മാർട്ടിനെസിന് കീഴിൽ ബെൽജിയത്തിന് കഴിഞ്ഞിരുന്നു. ബെൽജിയത്തിൻ്റെ സുവർണ തലമുറയാണ് ഇതെന്ന് വാഴ്ത്തപ്പെട്ടതും ഈ സമയത്ത് തന്നെ. എന്തായാലും വലിയൊരു യാത്രയ്ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.

ടൂർണമെൻ്റിന് മുന്നേ എടുത്തിരുന്ന തീരുമാനം ആയതുകൊണ്ട് തന്നെ ബെൽജിയം പുറത്തായതല്ല ഇതിന് പിന്നിലെ കാരണം എന്നത് വ്യക്തമാണ്.