നിർണായക മത്സരത്തിൽ ക്രൊയേഷ്യ ഇന്ന് കാനഡക്കെതിരെ.!
ലോകകപ്പിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നിലവിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30ന് ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ മൊറോക്കോയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നതിൻ്റെ ക്ഷീണത്തിലാണ് മോഡ്രിച്ചും സംഘവുമുള്ളത്. അതേ പ്രകടനം തന്നെയാണ് ഇന്നത്തെ മത്സരത്തിലും ക്രൊയേഷ്യ പുറത്തെടുക്കുന്നത് എങ്കിൽ വിജയിക്കാൻ അവർ കുറച്ച് കഷ്ടപ്പെടും. കാരണം ആദ്യ മത്സരത്തിൽ ബെൽജിയത്തിനെ വിറപ്പിച്ചതിന് ശേഷമാണ് കാനഡ കീഴടക്കിയത്. മത്സരത്തിൽ ലഭിച്ച പെനൽറ്റി ഡേവിസ് ലക്ഷ്യത്തിൽ എത്തിച്ചിരുന്നെങ്കിൽ അവർക്ക് പരാജയം ഒഴിവാക്കാൻ കഴിയുമായിരുന്നു.

എന്തായാലും 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിലേക്ക് കാനഡ തിരിച്ചെത്തിയത് ചുമ്മാതെ പോവാൻ അല്ലെന്ന് തെളിയിക്കുന്ന പ്രകടനം ഇന്നും അവർ പുറത്തെടുക്കുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ അത് ക്രൊയേഷ്യൻ പ്രതിരോധത്തിന് വലിയ ഭീഷണി തന്നെയാവും സൃഷ്ടിക്കുക. പ്രീക്വാർട്ടർ പ്രവേശനം സാധ്യമാകണമെങ്കിൽ ഇരുടീമുകൾക്കും വിജയം അനിവാര്യമാണെന്നിരിക്കെ ഒരു വാശിയേറിയ പോരാട്ടം തന്നെയാകും ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറുക.