ഗ്രൂപ്പ് എഫിൽ കരുത്തരായ ബെൽജിയം ഇന്ന് മൊറോക്കോയ്ക്കെതിരെ.!
ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ ബെൽജിയം ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ കാനഡയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിക്കാൻ ബെൽജിയത്തിന് സാധിച്ചിരുന്നു. ഇന്നുകൂടി വിജയിക്കാൻ കഴിഞ്ഞാൽ റോബർട്ടോ മാർട്ടിനെസിനും സംഘത്തിനും പ്രീക്വാർട്ടർ ഉറപ്പിക്കാൻ കഴിയും.

മറുവശത്ത് ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് മൊറോക്കോ ഇന്നത്തെ മത്സരത്തിനായി തയ്യാറെടുക്കുന്നത്. പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കണമെങ്കിൽ അവർക്ക് ഇന്ന് തോൽക്കാതിരിക്കണം. അതുകൊണ്ടുതന്നെ വാശിയേറിയയൊരു പോരാട്ടത്തിനാകും അൽ തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. കാനഡക്കെതിരെ നിലവാരമില്ലാത്ത പ്രകടനമായിരുന്നു ബെൽജിയം പുറത്തെടുത്തത്. ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി മികച്ചൊരു ആക്രമണ ഫുട്ബോൾ തന്നെ നമുക്ക് പ്രതീക്ഷിക്കാം.