ഖത്തറിന് ലോകകപ്പിലെ ആദ്യ ഗോൾ; ചരിത്രത്തിൽ മുഹമ്മദ് മുൻടാരിയും
ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഗോള്‍ സ്വന്തമാക്കി ആതിഥേയ രാഷ്ട്രമായ ഖത്തര്‍. ഗ്രൂപ്പ് എയില്‍ സെനഗലിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോള്‍ ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഖത്തര്‍ കുറിച്ചു. 78-ാം മിനിറ്റില്‍ മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി വലകുലുക്കിയത്. ആതിഥേയരെന്ന നിലയിലാണ് ഖത്തറിന് ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടാനായത്.
സെനഗലിനെതിരായ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലാണ് മുഹമ്മദ് മുന്താരി ആതിഥേയ രാജ്യമായ ഖത്തറിന്റെ ആദ്യ ലോകകപ്പ് ഗോള്‍ നേടിയത്. പക്ഷേ സെനഗലിനെതിരായ മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളിന് ഖത്തര്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഫിഫ ലോകകപ്പ് ഫുട്ബോളിൽ ആതിഥേയരായ ഖത്തറിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.
ഇന്നത്തെ രണ്ടാം പോരാട്ടത്തിൽ നെതർലൻഡ്സ് ഇക്വഡോറിനെതിരെ തോൽക്കാതിരുന്നാൽ ഖത്തർ പുറത്താകും. ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് ഖത്തർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെട്ടിരുന്നു. ബോലായെ ദിയ (41), ഫമാറ ദിദിയു (48), ബംബാ ഡിയെങ്ങ് (84) എന്നിവർ സെനഗലിനായി ഗോളുകൾ നേടിയത്.